---
title: "കണ്ണൂരിൽ വീട് പൊളിച്ചുമാറ്റുന്നതിനിടെ ചുവർ തകർന്നു വീണു ; 4 കുട്ടികൾക്ക് പരിക്ക്, 2 പേർക്ക്  ഗുരുതരം"
english_title: "While demolishing a house in Kannur, the wall collapsed.4 children injured, 2 seriously"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/108985/while-demolishing-a-house-in-kannur-the-wall-collapsed4-children-injured-2-seriously"
published_at: "2023-04-14T18:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6439491ec589b_Untitled-1_copy.jpg"
keywords: []
---

# കണ്ണൂരിൽ വീട് പൊളിച്ചുമാറ്റുന്നതിനിടെ ചുവർ തകർന്നു വീണു ; 4 കുട്ടികൾക്ക് പരിക്ക്, 2 പേർക്ക്  ഗുരുതരം

> **Lead Summary:** കണ്ണൂർ: വീട് പൊളിച്ചു മാറ്റുന്നതിനിടെ അപകടം. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് തിരുവട്ടൂർ അങ്കൺവാടി റോഡിലെ അറാഫത്തിന്റെ വീട് പൊളിക്കുന്നതിനിടെ ചുവർ തകർന്ന് വീഴുകയായിരുന്നു.

## Article Content

കണ്ണൂർ: വീട് പൊളിച്ചു മാറ്റുന്നതിനിടെ അപകടം. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് തിരുവട്ടൂർ അങ്കൺവാടി റോഡിലെ അറാഫത്തിന്റെ വീട് പൊളിക്കുന്നതിനിടെ ചുവർ തകർന്ന് വീഴുകയായിരുന്നു.

അപകടത്തിൽ അറാഫത്തിന്റെ മകൻ പത്ത് വയസുകാരനായ ആദിൽ, ബന്ധുവായ ഒൻപത് വയസുകാരി ജസ ഫാത്തിമ എന്നിവർക്ക് പരിക്കേറ്റു. 2 പേർക്ക് കൂടി പരിക്കുണ്ടെങ്കിലും സാരമുള്ളതല്ല. ജസ ഫാത്തിമയുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റവരെ പരിയാരം ഗവ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/108985/while-demolishing-a-house-in-kannur-the-wall-collapsed4-children-injured-2-seriously)