---
title: "വൻ വരവേൽപ്പോടെ വന്ദേഭാരത് ട്രെയില്‍ കേരളത്തിലെത്തി ; പിന്നാലെ തലപൊക്കി  രാഷ്ട്രീയ വിവാദങ്ങളും "
english_title: "Vandebharat Trail has arrived in Kerala with a huge welcome;Political controversies followed"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/108963/vandebharat-trail-has-arrived-in-kerala-with-a-huge-welcomepolitical-controversies-followed"
published_at: "2023-04-14T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64391fcbddd58_Untitled-1_copy.jpg"
keywords: []
---

# വൻ വരവേൽപ്പോടെ വന്ദേഭാരത് ട്രെയില്‍ കേരളത്തിലെത്തി ; പിന്നാലെ തലപൊക്കി  രാഷ്ട്രീയ വിവാദങ്ങളും 

> **Lead Summary:** കണ്ണൂർ ; കേരളത്തിന് അനുവദിച്ച 'വന്ദേഭാരത് എസ്ക്പ്രസ്' പാലക്കാട് സ്റ്റേഷനിലെത്തി. ട്രെയിനിനെ വരവേറ്റ് നിരവധി പേര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയിരുന്നു. ട്രെയിനിലെ ജീവനക്കാര്‍ക്ക് മധുരം വിതരണം ചെയ്തും മാലയിട്ടുമാണ് ജീവനക്കാരെ ബിജെപി പ്രവർത്തകർ ഉള്‍പ്പടെയുള്ള ആളുകള്‍ സ്വീകരിച്ചത്. ട്രെയിന്‍ വൈകീട്ട് തിരുവനന്തപുരത്തെത്തും. 25 ന് പ്രധാനമന്ത്രി വന്ദേഭാരത് ഫ്ലാഗ് ഓഫ് ചെയ്യും. ഇന്ത്യയുടെ സ്വന്തം സെമി ഹൈസ്പീഡ് ട്രെയിനാണ് വന്ദേഭാരത്. പരമാവധി 180 കിലോ മീറ്ററാണ് ട്രെയിനിന്‍റെ വേഗത. അതേസമയം, കേരളത്തിന് വന്ദേഭാരത് അനുവദിച്ചത് സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടില്ലെന്ന് മന്ത്രി വി അബ്ദുറഹ്മാൻ പ്രതികരിച്ചു. ഇതുവരെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും അറിയിപ്പ് ലഭിച്ച ശേഷം പ്രതികരിക്കാമെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. വന്ദേ ഭാരതിൻ്റെ വേഗതയിൽ കേരളത്തിൽ ട്രെയിൻ ഓടിക്കാൻ പറ്റില്ലെന്നും, ജനശതാബ്ദിയുടെ വേഗതയെ പറ്റുകയുള്ളൂവെന്നും മന്ത്രി അബ്ദുറഹ്മാൻ പറഞ്ഞു.

## Article Content

കണ്ണൂർ ; കേരളത്തിന് അനുവദിച്ച 'വന്ദേഭാരത് എസ്ക്പ്രസ്' പാലക്കാട് സ്റ്റേഷനിലെത്തി. ട്രെയിനിനെ വരവേറ്റ് നിരവധി പേര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയിരുന്നു. ട്രെയിനിലെ ജീവനക്കാര്‍ക്ക് മധുരം വിതരണം ചെയ്തും മാലയിട്ടുമാണ് ജീവനക്കാരെ ബിജെപി പ്രവർത്തകർ ഉള്‍പ്പടെയുള്ള ആളുകള്‍ സ്വീകരിച്ചത്. ട്രെയിന്‍ വൈകീട്ട് തിരുവനന്തപുരത്തെത്തും. 25 ന് പ്രധാനമന്ത്രി വന്ദേഭാരത് ഫ്ലാഗ് ഓഫ് ചെയ്യും. ഇന്ത്യയുടെ സ്വന്തം സെമി ഹൈസ്പീഡ് ട്രെയിനാണ് വന്ദേഭാരത്. പരമാവധി 180 കിലോ മീറ്ററാണ് ട്രെയിനിന്‍റെ വേഗത. അതേസമയം, കേരളത്തിന് വന്ദേഭാരത് അനുവദിച്ചത് സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടില്ലെന്ന് മന്ത്രി വി അബ്ദുറഹ്മാൻ പ്രതികരിച്ചു. ഇതുവരെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും അറിയിപ്പ് ലഭിച്ച ശേഷം പ്രതികരിക്കാമെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. വന്ദേ ഭാരതിൻ്റെ വേഗതയിൽ കേരളത്തിൽ ട്രെയിൻ ഓടിക്കാൻ പറ്റില്ലെന്നും, ജനശതാബ്ദിയുടെ വേഗതയെ പറ്റുകയുള്ളൂവെന്നും മന്ത്രി അബ്ദുറഹ്മാൻ പറഞ്ഞു.

വന്ദേ ഭാരത് പെട്ടന്ന് കേരളത്തിലെത്തിയതിന് പിന്നിൽ രാഷ്ട്രീയ അജണ്ടയാണെന്നും, ഇത് കേന്ദ്രത്തിൻ്റെ കപട രാഷ്ട്രീയമാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് പറഞ്ഞു. വന്ദേ ഭാരത് ട്രെയിൻ ആവശ്യപ്പെട്ട് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയത് തെറ്റിദ്ധാരണ കൊണ്ടാണെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ പറഞ്ഞു. വന്ദേഭാരത് അനുവദിച്ചത് അറിയേണ്ടിയിരുന്നത് ഇങ്ങനെയല്ലെന്ന് എന്‍ കെ പ്രേമചന്ദ്രൻ എംപിയും വിമര്‍ശിച്ചു. കേരളത്തിനുള്ള വിഷുക്കൈനീ'ട്ടമാണ് വന്ദേഭാരത് എന്നായിരുന്നു ബിജെപിയുടെ പ്രതികരണം. വിവാദങ്ങൾക്കൊന്നും ചെവിക്കൊടുക്കാതെ വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് തുടങ്ങാനുള്ള അതിവേഗ ഒരുക്കങ്ങൾ റെയിൽവേ തുടരുകയാണ്.

ദക്ഷിണ റെയിൽവേ മാനേജർ ആർ.എൻ.സിംഗ് തിരുവനന്തപുരത്തെത്തി ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. പ്രത്യേക ട്രെയിനിൽ തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ ട്രാക്ക് പരിശോധനയും നടത്തി. സമയക്രമവും സ്റ്റോപ്പുകളും  റെയിൽവേ മന്ത്രാലയം നോട്ടിഫിക്കഷൻ പുറത്തിറക്കിയതിന് ശേഷം മാത്രമാകും അന്തിമ വ്യക്തതയിലേക്കെത്തൂ.  വന്ദേ ഭാരതിന് ആറ് സ്റ്റോപ്പുകൾ ആയിരിക്കുമെന്നാണ് സൂചന. തിരുവനന്തപുരത്ത് ഇന്ന് രാത്രിയോടെ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്ന വന്ദേഭാരത്, കൊച്ചുവേളിയിലെ പ്രത്യേക യാർഡിലാകും നിർത്തിയിടുക.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/108963/vandebharat-trail-has-arrived-in-kerala-with-a-huge-welcomepolitical-controversies-followed)