---
title: "ടെക്സ്റ്റൈൽസ് തീവച്ച് നശിപ്പിച്ച നിലയിൽ ; പൊയിലൂരിൽ ഹർത്താൽ"
english_title: "Textiles destroyed by fire;Hartal at Poilur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/108899/textiles-destroyed-by-firehartal-at-poilur"
published_at: "2023-04-14T09:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6438d1954783a_Untitled-1_copy.jpg"
keywords: []
---

# ടെക്സ്റ്റൈൽസ് തീവച്ച് നശിപ്പിച്ച നിലയിൽ ; പൊയിലൂരിൽ ഹർത്താൽ

> **Lead Summary:** പൊയിലൂർ: പൊയിലൂർ ശ്രീനാരയണ മഠത്തിന് സമീപം ടെക്സ്റ്റൈൽസ് കട തീവച്ച് നശിപ്പിച്ച നിലയിൽ. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പൊയിലൂർ യൂണിറ്റ് അംഗമായ ഓടക്കായി നാരായണന്റെ ഉടമസ്ഥയിൽ പ്രവർത്തിക്കുന്ന ശ്രീ ഗുരുദേവ ടെക്സ്റ്റ്റ്റൈയിൽസ് ആണ് പൂർണ്ണമായും കത്തിനശിച്ചത്.

## Article Content

പൊയിലൂർ: പൊയിലൂർ ശ്രീനാരയണ മഠത്തിന് സമീപം ടെക്സ്റ്റൈൽസ് കട തീവച്ച് നശിപ്പിച്ച നിലയിൽ. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പൊയിലൂർ യൂണിറ്റ് അംഗമായ ഓടക്കായി നാരായണന്റെ ഉടമസ്ഥയിൽ പ്രവർത്തിക്കുന്ന ശ്രീ ഗുരുദേവ ടെക്സ്റ്റ്റ്റൈയിൽസ് ആണ് പൂർണ്ണമായും കത്തിനശിച്ചത്.

പ്രതിഷേധ സൂചകമായി പൊയിലൂർ ടൗണിൽ രാവിലെ 6 മണി മുതൽ 11 വരെ വ്യാപാരി വ്യവസായി ഏകോപന സമിതി ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ പ്രഭാതസവാരിക്കിറങ്ങിയവരാണ് തീപ്പിടുത്തം കണ്ടത്.ഉടൻ നാട്ടുകാരേയും ഫയർഫോഴ്സിനെയും വിവരമറിയിക്കുകയായിരുന്നു. വിഷു കച്ചവടം മുൻനിർത്തി ഇറക്കിയ സ്റ്റോക്കും കത്തി നശിച്ചു. 10 ലക്ഷത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു. കടയിൽ സൂക്ഷിച്ച പണവും കത്തിനശിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/108899/textiles-destroyed-by-firehartal-at-poilur)