---
title: "നിയമസഭാ സംഘർഷം അനുവാദമില്ലാതെ പകർത്തി ;  മാധ്യമങ്ങൾക്ക് നോട്ടീസ്, 15 ദിവസത്തിനുള്ളിൽ വിശദീകരണം നൽകണം "
english_title: "Legislative conflict copied without permission;Notice to the media and clarification within 15 days"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/108800/legislative-conflict-copied-without-permissionnotice-to-the-media-and-clarification-within-15-days"
published_at: "2023-04-13T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6437bf3940f56_Untitled-1_copy.jpg"
keywords: []
---

# നിയമസഭാ സംഘർഷം അനുവാദമില്ലാതെ പകർത്തി ;  മാധ്യമങ്ങൾക്ക് നോട്ടീസ്, 15 ദിവസത്തിനുള്ളിൽ വിശദീകരണം നൽകണം 

> **Lead Summary:** നിയമസഭാ സ്പീക്കറുടെ ഓഫീസിനു മുന്നിലെ സംഘർഷത്തിൽ മാധ്യമങ്ങൾക്കും നോട്ടീസ്. അതീവ സുരക്ഷാ മേഖലയിൽ അനുവാദമില്ലാതെ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പകർത്തിയെന്ന് ആരോപിച്ചാണ് നോട്ടീസ് നൽകിയിരിക്കുന്നത്. 15 ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്നും ഇല്ലെങ്കിൽ നിയമസഭാ പാസ് റദ്ദാക്കുമെന്നുമാണ് നോട്ടീസിൽ നൽകുന്ന മുന്നറിയിപ്പ്. പ്രതിപക്ഷ എംഎൽഎമാരുടെ പിഎമാർക്ക് നേരത്തേ നോട്ടീസ് നൽകിയിരുന്നു.

## Article Content

നിയമസഭാ സ്പീക്കറുടെ ഓഫീസിനു മുന്നിലെ സംഘർഷത്തിൽ മാധ്യമങ്ങൾക്കും നോട്ടീസ്. അതീവ സുരക്ഷാ മേഖലയിൽ അനുവാദമില്ലാതെ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പകർത്തിയെന്ന് ആരോപിച്ചാണ് നോട്ടീസ് നൽകിയിരിക്കുന്നത്. 15 ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്നും ഇല്ലെങ്കിൽ നിയമസഭാ പാസ് റദ്ദാക്കുമെന്നുമാണ് നോട്ടീസിൽ നൽകുന്ന മുന്നറിയിപ്പ്. പ്രതിപക്ഷ എംഎൽഎമാരുടെ പിഎമാർക്ക് നേരത്തേ നോട്ടീസ് നൽകിയിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/108800/legislative-conflict-copied-without-permissionnotice-to-the-media-and-clarification-within-15-days)