---
title: "കണ്ണൂരിൽ പെട്രോൾ പമ്പുകൾ അടഞ്ഞുതന്നെ ; മാഹി, പള്ളൂർ, കോപ്പാലം  മേഖലകളിലെ പമ്പുകളിൽ  തിരക്കോട് തിരക്ക് "
english_title: "Petrol pumps are closed in Kannur;Pumps in Mahi, Pallur and Kopalam areas are overcrowded"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/108752/petrol-pumps-are-closed-in-kannurpumps-in-mahi-pallur-and-kopalam-areas-are-overcrowded"
published_at: "2023-04-13T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6437921251872_Untitled-1_copy.jpg"
keywords: []
---

# കണ്ണൂരിൽ പെട്രോൾ പമ്പുകൾ അടഞ്ഞുതന്നെ ; മാഹി, പള്ളൂർ, കോപ്പാലം  മേഖലകളിലെ പമ്പുകളിൽ  തിരക്കോട് തിരക്ക് 

> **Lead Summary:** പെട്രോൾ പമ്പ് ജീവനക്കാരുടെ സമരത്തെ തുടർന്ന് കണ്ണൂ‍ർ ജില്ലയിൽ പെട്രോൾ വിതരണം പൂർണമായും മുടങ്ങി. ജീവനക്കാരുടെ അനിശ്ചിതകാല സമരത്തെ തുടർന്ന് ഇന്ന് പമ്പുകൾ തുറന്നില്ല. തുറന്ന പമ്പുകൾ തൊഴിലാളികളെത്തി അടപ്പിച്ചു. വേതനവും ബോണസും വർധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ജീവനക്കാർ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. അതേ സമയം കണ്ണൂർ ജില്ലയിലെ സമരത്തെ തുടർന്ന് മാഹി മേഖലയിലെ പമ്പുകൾ തിരക്കിലമർന്നു.

## Article Content

പെട്രോൾ പമ്പ് ജീവനക്കാരുടെ സമരത്തെ തുടർന്ന് കണ്ണൂ‍ർ ജില്ലയിൽ പെട്രോൾ വിതരണം പൂർണമായും മുടങ്ങി. ജീവനക്കാരുടെ അനിശ്ചിതകാല സമരത്തെ തുടർന്ന് ഇന്ന് പമ്പുകൾ തുറന്നില്ല. തുറന്ന പമ്പുകൾ തൊഴിലാളികളെത്തി അടപ്പിച്ചു. വേതനവും ബോണസും വർധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ജീവനക്കാർ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. അതേ സമയം കണ്ണൂർ ജില്ലയിലെ സമരത്തെ തുടർന്ന് മാഹി മേഖലയിലെ പമ്പുകൾ തിരക്കിലമർന്നു.

കേരളത്തെ അപേക്ഷിച്ച് ഇന്ധനത്തിൻമേൽ 14 രൂപയുടെ വ്യത്യാസം വന്നപ്പോൾ തന്നെ മാഹി മേഖലയിലെ പമ്പുകളിൽ ഇരുപത് ശതമാനത്തോളം വില്പന ദിവസേന ഉയർന്നിരുന്നു. ഇപ്പോഴത്തെ വാഹനത്തിരക്ക് കൂടിയാകുമ്പോൾ മാഹി മേഖല അക്ഷരാർത്ഥത്തിൽ ഞെരുങ്ങും. കഴിഞ്ഞ ദിവസം രാത്രി മുതൽ തന്നെ കോപ്പാലത്ത് പമ്പുകളിൽ വൻ തിരക്ക് രൂപപ്പെട്ടിരുന്നു. ഇന്ധനം നിറക്കാൻ വരുന്ന കൂട്ടത്തിൽ പടക്കവും, മദ്യവും ചുരുങ്ങിയ വിലയിൽ ലഭിക്കുമെന്നതും മാഹിയിലേക്കുള്ള തിരക്കിന് കാരണമാകുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/108752/petrol-pumps-are-closed-in-kannurpumps-in-mahi-pallur-and-kopalam-areas-are-overcrowded)