---
title: "കുട്ടി ഡ്രൈവർമാരെ പൂട്ടാൻ പൊലീസ് ; കണ്ണൂരിൽ 17 കാരൻ ഇരുചക്രവാഹനമോടിച്ച സംഭവത്തിൽ മാതാവിനും, ആർ.സി ഓണറായ ബന്ധുവിനും  50,000 പിഴ"
english_title: "Police to lock up child drivers;50,000 fine for mother and RC owner relative in case of 17-year-old two-wheeler theft in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/108738/police-to-lock-up-child-drivers50000-fine-for-mother-and-rc-owner-relative-in-case-of-17-year-old-two-wheeler-theft-in-kannur"
published_at: "2023-04-13T09:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643785d93a874_Untitled-2_copy.jpg"
keywords: []
---

# കുട്ടി ഡ്രൈവർമാരെ പൂട്ടാൻ പൊലീസ് ; കണ്ണൂരിൽ 17 കാരൻ ഇരുചക്രവാഹനമോടിച്ച സംഭവത്തിൽ മാതാവിനും, ആർ.സി ഓണറായ ബന്ധുവിനും  50,000 പിഴ

> **Lead Summary:** **കണ്ണൂർ : **കണ്ണൂരിൽ കുട്ടി ഡ്രൈവർമാർക്കെതിരെ പൊലീസ് നടപടി ശക്തമാക്കി. സ്കൂട്ടറിൽ കറങ്ങി നടന്ന 17കാരനെ തളിപ്പറമ്പ് പോലീസ് പിടികൂടി. എസ്.ഐ മനോജ്കുമാറിന്റെ നേതൃത്വത്തിൽ അള്ളാംകുളം ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ് കുട്ടി ഡ്രൈവർ വലയിലായത്. കെ.എൽ 59 യു 7241 സ്കൂട്ടറിൽ ഹെൽമെറ്റ് ഇല്ലാതെ കറങ്ങുന്നതി നിടെയാണ് കുട്ടിയെ പിടികൂടിയത്. സംഭവത്തിൽ കുട്ടിയുടെ രക്ഷിതാവ് അള്ളാംകുളത്തെ അരോളിന്റകത്ത് ബീഫാത്തു, വാഹനത്തിന്റെ ആർ.സി ഉടമയും ബന്ധുവുമായ അരോളിൻ്റകത്ത് മുസമ്മിൽ എന്നിവർക്കെതിരെ കേസെടുത്തു.

## Article Content

**കണ്ണൂർ : **കണ്ണൂരിൽ കുട്ടി ഡ്രൈവർമാർക്കെതിരെ പൊലീസ് നടപടി ശക്തമാക്കി. സ്കൂട്ടറിൽ കറങ്ങി നടന്ന 17കാരനെ തളിപ്പറമ്പ് പോലീസ് പിടികൂടി. എസ്.ഐ മനോജ്കുമാറിന്റെ നേതൃത്വത്തിൽ അള്ളാംകുളം ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ് കുട്ടി ഡ്രൈവർ വലയിലായത്. കെ.എൽ 59 യു 7241 സ്കൂട്ടറിൽ ഹെൽമെറ്റ് ഇല്ലാതെ കറങ്ങുന്നതി നിടെയാണ് കുട്ടിയെ പിടികൂടിയത്. സംഭവത്തിൽ കുട്ടിയുടെ രക്ഷിതാവ് അള്ളാംകുളത്തെ അരോളിന്റകത്ത് ബീഫാത്തു, വാഹനത്തിന്റെ ആർ.സി ഉടമയും ബന്ധുവുമായ അരോളിൻ്റകത്ത് മുസമ്മിൽ എന്നിവർക്കെതിരെ കേസെടുത്തു.

ഇരുവർക്കുമെതിരെ വെവ്വേറെ പിഴ ചുമത്തി. കുട്ടികൾക്ക് വാഹനം നൽകിയാൽ രക്ഷിതാവിന്റെ പേരിലും വാഹനത്തിന്റെ ആർ.സി ഉടമയുടെ പേരിലും 25,000 രൂപ വീതം പിഴയീടാക്കുമെന്ന് പോലീസ് നേരത്തെ മുന്ന റിയിപ്പ് നൽകിയിരുന്നു. ഫലത്തിൽ അരലക്ഷ ത്തോളം രൂപ ഇവർ പിഴയായി നൽകേണ്ടിവരും. 18 വയസ് പൂർത്തിയായാലും കുട്ടിക്ക് ലൈസൻസ് ലഭിക്കാത്ത വിധത്തിലുള്ള നടപടിയും കൈക്കൊള്ളും. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് കർശന നടപടി സ്വീകരിക്കുന്നത്. ഇടപെടലുകളും ഉണ്ടായെങ്കിലും പൊലീസ് വഴങ്ങിയില്ല. പൊതുജനത്തിൻ്റെ സുരക്ഷയാണ് പ്രധാനമെന്ന നിലപാടിൽ പൊലീസ് ഉറച്ചു നിൽക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലും നിരവധി കുട്ടി ഡ്രൈവർമാരെ തളിപ്പറമ്പ് പോലീസ് പിടികൂടിയിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/108738/police-to-lock-up-child-drivers50000-fine-for-mother-and-rc-owner-relative-in-case-of-17-year-old-two-wheeler-theft-in-kannur)