---
title: "മദ്യം കടത്തിയയാൾ പാനൂർ ടൗണിൽ ഓഫായി ; മദ്യ  കുപ്പികൾ റോഡിൽ വീണിട്ടും തിരിഞ്ഞു നോക്കാതെ പോലീസ്, ഡിജിപിക്ക് പരാതി."
english_title: "Liquor smuggler busted in Panur town;Complaint to police and DGP despite liquor bottles falling on the road without looking back."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/108655/liquor-smuggler-busted-in-panur-towncomplaint-to-police-and-dgp-despite-liquor-bottles-falling-on-the-road-without-looking-back"
published_at: "2023-04-12T19:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6436bc3a3164b_33e55c8f-6864-4ed1-8c02-aaa194bfe383_copy.jpg"
keywords: []
---

# മദ്യം കടത്തിയയാൾ പാനൂർ ടൗണിൽ ഓഫായി ; മദ്യ  കുപ്പികൾ റോഡിൽ വീണിട്ടും തിരിഞ്ഞു നോക്കാതെ പോലീസ്, ഡിജിപിക്ക് പരാതി.

> **Lead Summary:** പാനൂർ : ഏറ്റവും തിരക്കേറിയ പാനൂർ ജംഗ്ഷനിൽ ഉച്ചയോടെയാണ് മാഹി മദ്യവുമായി അന്യസംസ്ഥാന തൊഴിലാളി പൂസായി വീണത്. ബേഗിൽ സൂക്ഷിച്ച മദ്യ കുപ്പികൾ റോഡ് അരികിൽ ചിതറി വീഴുകയും ചെയ്തിരുന്നു.സംഭവം കണ്ട വ്യാപാരികളും, ചുമട് തൊഴിലാളികളും,ടാക്സി ഡ്രൈവർമാരും വിവരം പോലീസിനെ വിവരമറിയിച്ചു. എന്നാൽ പോലീസ് തിരിഞ്ഞു നോക്കിയിലത്രേ.

## Article Content

പാനൂർ : ഏറ്റവും തിരക്കേറിയ പാനൂർ ജംഗ്ഷനിൽ ഉച്ചയോടെയാണ് മാഹി മദ്യവുമായി അന്യസംസ്ഥാന തൊഴിലാളി പൂസായി വീണത്. ബേഗിൽ സൂക്ഷിച്ച മദ്യ കുപ്പികൾ റോഡ് അരികിൽ ചിതറി വീഴുകയും ചെയ്തിരുന്നു.സംഭവം കണ്ട വ്യാപാരികളും, ചുമട് തൊഴിലാളികളും,ടാക്സി ഡ്രൈവർമാരും വിവരം പോലീസിനെ വിവരമറിയിച്ചു. എന്നാൽ പോലീസ് തിരിഞ്ഞു നോക്കിയിലത്രേ.

ഇതോടെ മദ്യ കുപ്പികൾ ചിലവിരുതർ കൈക്കലാക്കി കടന്നു കളയുകയും ചെയ്തു. പോലീസിൻ്റെ നിരീക്ഷണ ക്യാമറ പ്രവർത്തിക്കുന്ന സ്ഥലത്ത് തന്നെയാണ് ഈ സംഭവമുണ്ടായത്. ഇതേ സമയം കെട്ടിറങ്ങിയ മദ്യകടത്തുകാരൻ മുങ്ങുകയും ചെയ്തു. വിവരമറിയിച്ചിട്ടും സ്ഥലത്തെത്താത്ത പാനൂർ പൊലീസിൻ്റെ നടപടിയെക്കുറിച്ച് മനുഷ്യാവകാശ സംരക്ഷണ മിഷൻ സംസ്ഥാന സെക്രട്ടറി ഇ. മനീഷ് , ഡി ജി പി ക്കും പോലീസ് കമ്മീഷണർക്ക് പരാതി നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/108655/liquor-smuggler-busted-in-panur-towncomplaint-to-police-and-dgp-despite-liquor-bottles-falling-on-the-road-without-looking-back)