---
title: "മലപ്പട്ടം മുനമ്പ് കടവ് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി ; മരിച്ചത് ശ്രീകണ്ഠാപുരം  സ്വദേശി കെ.പി രാജേഷ്"
english_title: "The body of a young man who jumped into the river from the Malapattam Cape Quay Bridge was found;The deceased was KP Rajesh, a native of Srikanthapuram"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/108419/the-body-of-a-young-man-who-jumped-into-the-river-from-the-malapattam-cape-quay-bridge-was-foundthe-deceased-was-kp-rajesh-a-native-of-srikanthapuram"
published_at: "2023-04-11T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643520d8ec5aa_Untitled-1_copy.jpg"
keywords: []
---

# മലപ്പട്ടം മുനമ്പ് കടവ് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി ; മരിച്ചത് ശ്രീകണ്ഠാപുരം  സ്വദേശി കെ.പി രാജേഷ്

> **Lead Summary:** കണ്ണൂർ : മയ്യിൽ മലപ്പട്ടം മുനമ്പ് കടവ് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ഫയർഫോഴ്സ് സംഘവും മയ്യിൽ പോലീസും നടത്തിയ ഊർജിതമായ തെരച്ചിലിന് ഒടുവിൽ ചെക്കിക്കടവിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ശ്രീകണ്ഠാപുരം പരിപ്പായി സ്വദേശി കെ.പി രാജേഷ് ആണ് മരണപ്പെട്ടത്. ഇദ്ദേഹത്തെ ഇന്നലെ രാത്രി മുതൽ വീട്ടിൽ നിന്നും കാണാതായിരുന്നു.

## Article Content

കണ്ണൂർ : മയ്യിൽ മലപ്പട്ടം മുനമ്പ് കടവ് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ഫയർഫോഴ്സ് സംഘവും മയ്യിൽ പോലീസും നടത്തിയ ഊർജിതമായ തെരച്ചിലിന് ഒടുവിൽ ചെക്കിക്കടവിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ശ്രീകണ്ഠാപുരം പരിപ്പായി സ്വദേശി കെ.പി രാജേഷ് ആണ് മരണപ്പെട്ടത്. ഇദ്ദേഹത്തെ ഇന്നലെ രാത്രി മുതൽ വീട്ടിൽ നിന്നും കാണാതായിരുന്നു.

വീട്ടുകാർ നടത്തിയ തെരച്ചലിൽ യുവാവിൻ്റെ ആൾട്ടോ കാറും മൊബെൽ ഫോണും മലപ്പട്ടം പാലത്തിന് മുകളിൽ നിന്ന് കണ്ടെത്തുകയും തുടർന്ന് ബന്ധുക്കൾ മയ്യിൽ പോലീസിൽ പരാതി നൽകി. കേസ് എടുത്ത പോലീസ് ഫയർ ഫോഴ്സിൻ്റെ സഹായം തേടി. തളിപ്പറമ്പ് ഫയർ സ്റ്റേഷനിൽ നിന്നും സ്റ്റേഷൻ ഓഫീസർ ടി അജയൻ്റെ നേതൃത്വത്തിൽ പുലർച്ചെ രണ്ട് യൂണിറ്റ് സ്ഥലത്ത് എത്തി പുഴയിൽ തെരച്ചിൽ ആരംഭിച്ചിരുന്നു.

ശ്രീകണ്ഠാപുരം ടൗണിൽ സ്വകാര്യ ഫൈനാൻസ് സ്ഥാപനത്തിലെ മാനേജർ ആയിരുന്ന രാജേഷ് അസുഖ ബാധിതനായതിനെ തുടർന്ന് കുറച്ച് നാളുകളായി ചികിത്സയിൽ കഴിയുക ആയിരുന്നു. യുവാവ് പുഴയിൽ ചാടിയിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് നിരവധി ആളുകയാണ് പാലത്തിന് സമീപം എത്തിയത്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/108419/the-body-of-a-young-man-who-jumped-into-the-river-from-the-malapattam-cape-quay-bridge-was-foundthe-deceased-was-kp-rajesh-a-native-of-srikanthapuram)