മാലിന്യം വേർതിരിക്കാൻ ആർ.ആർ.എഫ് പ്രവർത്തനമാരംഭിച്ചു

മാലിന്യം വേർതിരിക്കാൻ ആർ.ആർ.എഫ് പ്രവർത്തനമാരംഭിച്ചു
Oct 4, 2021 01:40 PM | By Truevision Admin

കൂത്തുപറമ്പ്  :  കൂത്തുപറമ്പ് നഗരസഭയിലെ അജൈവ മാലിന്യം ശേഖരിച്ച് സംഭരിക്കുന്നതിനും വേർതിരിക്കുന്നതിനുമായുള്ള റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്റർ (ആർ.ആർ.എഫ്.) തൊക്കിലങ്ങാടി പാലാപറമ്പിൽ പ്രവർത്തനമാരംഭിച്ചു.

ഡോ. വി. ശിവദാസൻ എം.പി. ഉദ്ഘാടനം ചെയ്തു. ഹരിതകർമസേനയുടെ പ്രവർത്തനങ്ങൾ ഡിജിെറ്റെസ്‌ ചെയ്യുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ നെല്ലിക്ക മൊബൈൽ ആപ്പിന്റെ ലോഞ്ചിങ് കെ.പി. മോഹനൻ എം.എൽ.എ. നിർവഹിച്ചു.

നഗരസഭാ ചെയർപേഴ്‌സൺ വി. സുജാത അധ്യക്ഷയായി. കലാമണ്ഡലം മഹേന്ദ്രൻ, വി. രാമകൃഷ്ണൻ, എം. സുകുമാരൻ, കെ. അജിത, കെ.വി. രജീഷ്, കെ.പി. ഫഹദ് മുഹമ്മദ്, കെ.കെ. സജിത്ത് കുമാർ എന്നിവർ സംസാരിച്ചു.

നഗരസഭാ പരിധിയിലെ സ്ഥാപനങ്ങൾ, വീടുകൾ എന്നിവിടങ്ങളിൽനിന്ന്‌ ശേഖരിക്കുന്ന അജൈവ മാലിന്യം സംഭരിക്കുന്നതിനും വേർതിരിക്കുന്നതിനുമായാണ് ആർ.ആർ.എഫ്. സെന്റർ പ്രവർത്തിക്കുക.

വീടുകളിൽനിന്ന്‌ 50 രൂപയും സ്ഥാപനങ്ങളിൽനിന്ന്‌ 100 രൂപയും യൂസർ ഫീ ഈടാക്കിയാണ് ഹരിതകർമസേന അജൈവ മാലിന്യം ശേഖരിക്കുക.

സേനയുടെ പ്രവർത്തനം ഡിജിെറ്റെസ് ചെയ്യുന്നതിന്റെ ഭാഗമായി നഗരസഭാപരിധിയിലെ മുഴുവൻ വീടുകളിലും ക്യു.ആർ. കോഡുകൾ സ്ഥാപിക്കും.

സേനാംഗങ്ങൾ മാലിന്യം ശേഖരിക്കാൻ എത്തുന്ന തീയതി സംബന്ധിച്ച വിവരം നെല്ലിക്ക ആപ്പിന്റെ സഹായത്തോടെ ഗുണഭോക്താക്കളുടെ രജിസ്റ്റർ ചെയ്ത മൊബൈൽനമ്പറിൽ എസ്.എം.എസായി ലഭിക്കും.

ഏതൊക്കെ മാലിന്യം എപ്പോഴക്കെ ശേഖരിക്കും എന്നത് വ്യക്തമാക്കുന്ന കലണ്ടറും നഗരസഭ പുറത്തിറക്കിയിട്ടുണ്ട്.

RRF started working to separate the waste

Next TV

Related Stories
സ്മൃതി കേരളം ഒരു കോടി കേരവൃക്ഷത്തൈ നടീൽ യജ്ഞനം ; കൂത്തുപറമ്പ് മണ്ഡലംതല ഉദ്ഘാടനം സുരേഷ് ഗോപി എം.പി. നിർവഹിച്ചു

Oct 4, 2021 03:30 PM

സ്മൃതി കേരളം ഒരു കോടി കേരവൃക്ഷത്തൈ നടീൽ യജ്ഞനം ; കൂത്തുപറമ്പ് മണ്ഡലംതല ഉദ്ഘാടനം സുരേഷ് ഗോപി എം.പി. നിർവഹിച്ചു

സർക്കാർ സംവിധാനങ്ങൾക്ക് കാത്തുനിൽക്കാതെ സ്വന്തം ഉത്തരവാദിത്വമായി കണ്ട് എല്ലാവരും കേരകൃഷി വ്യാപനത്തിൽ പങ്കാളികളാവണമെന്ന് സുരേഷ് ഗോപി എം.പി....

Read More >>
ഇവരുടെ സ്വപ്നങ്ങള്‍ക്ക് ആകാശവലുപ്പം. അത് നിര്‍ധനരിലേക്ക്

Oct 4, 2021 12:22 PM

ഇവരുടെ സ്വപ്നങ്ങള്‍ക്ക് ആകാശവലുപ്പം. അത് നിര്‍ധനരിലേക്ക്

വലിച്ചെറിയുന്ന കുപ്പികളടക്കമുള്ളവ കഴുകി മിനുക്കി ഉല്‍പന്നങ്ങളാക്കുമ്പോള്‍ ഇവരുടെ സ്വപ്നങ്ങള്‍ക്ക് ആകാശവലുപ്പം. അത്...

Read More >>