---
title: "കല്യാണത്തിരക്കിനിടെ കുട്ടിയുടെ 2 പവൻ മാല കവർന്നു ; മേക്കുന്ന് സ്വദേശിയെ ചൊക്ലി പൊലീസ് അറസ്റ്റു ചെയ്തു"
english_title: "During the wedding rush, the child's 2 pavan necklaces were stolen;Chokli police arrested a native of Mekunn"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/108349/during-the-wedding-rush-the-childs-2-pavan-necklaces-were-stolenchokli-police-arrested-a-native-of-mekunn"
published_at: "2023-04-11T09:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6434d75cea0d7_Untitled-1_copy.jpg"
keywords: []
---

# കല്യാണത്തിരക്കിനിടെ കുട്ടിയുടെ 2 പവൻ മാല കവർന്നു ; മേക്കുന്ന് സ്വദേശിയെ ചൊക്ലി പൊലീസ് അറസ്റ്റു ചെയ്തു

> **Lead Summary:** മേക്കുന്ന്: കല്യാണ വീട്ടിലെ ത്തിയ കുട്ടിയുടെ കഴുത്തിൽ നിന്നും രണ്ട് പവന്റെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ യുവാവിനെ പോലീസ് പിടികൂടി. മേക്കുന്ന് കണ്ടോത്ത് അമ്പലം സ്വദേശി രവീഷിനെ യാണ് ചൊക്ലി പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകുന്നേരം മു ന്ന് മണിയോടെയാണ് സംഭവം. കീഴ്മാടത്ത് നടന്ന കല്യാണത്തിനെത്തിയ നോർത്ത് ഒളവിലം സ്വദേശി ദിബീഷിന്റെ നാലരവയസുള്ള മകന്റെ കഴുത്തിലണിഞ്ഞ രണ്ട് പവന്റെ മാലയാണ് കല്യാണ വീട്ടിലെ തിരക്കിനിടയിൽ യുവാവ് കവർന്നത്.

## Article Content

മേക്കുന്ന്: കല്യാണ വീട്ടിലെ ത്തിയ കുട്ടിയുടെ കഴുത്തിൽ നിന്നും രണ്ട് പവന്റെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ യുവാവിനെ പോലീസ് പിടികൂടി. മേക്കുന്ന് കണ്ടോത്ത് അമ്പലം സ്വദേശി രവീഷിനെ യാണ് ചൊക്ലി പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകുന്നേരം മു ന്ന് മണിയോടെയാണ് സംഭവം. കീഴ്മാടത്ത് നടന്ന കല്യാണത്തിനെത്തിയ നോർത്ത് ഒളവിലം സ്വദേശി ദിബീഷിന്റെ നാലരവയസുള്ള മകന്റെ കഴുത്തിലണിഞ്ഞ രണ്ട് പവന്റെ മാലയാണ് കല്യാണ വീട്ടിലെ തിരക്കിനിടയിൽ യുവാവ് കവർന്നത്.

കുട്ടിയുടെ കഴുത്തിലണിഞ്ഞ മാല കാണാതായതിനെ തുടർന്ന് ആളുകൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനാകാത്തതിനെ തുടർന്ന് ചൊക്ലി പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയിൽ കേസെടുത്ത പോലീസ് കെട്ടിടത്തിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറ ദൃശ്യ ങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/108349/during-the-wedding-rush-the-childs-2-pavan-necklaces-were-stolenchokli-police-arrested-a-native-of-mekunn)