---
title: "ചുരുങ്ങിയ കാലത്തിനുള്ളിൽ അത്യുന്നതങ്ങളിൽ എ.എ.പി ; സി.പി.ഐക്കും എൻ.സി.പിക്കും തൃണമൂലിനും ദേശീയ പാർട്ടി പദവി നഷ്ടമായി "
english_title: "AAP at peak in short span of time;CPI, NCP and Trinamool lost their national party status"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/108342/aap-at-peak-in-short-span-of-timecpi-ncp-and-trinamool-lost-their-national-party-status"
published_at: "2023-04-11T08:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6434c865b9ba6_download_(2).jpg"
keywords: []
---

# ചുരുങ്ങിയ കാലത്തിനുള്ളിൽ അത്യുന്നതങ്ങളിൽ എ.എ.പി ; സി.പി.ഐക്കും എൻ.സി.പിക്കും തൃണമൂലിനും ദേശീയ പാർട്ടി പദവി നഷ്ടമായി 

> **Lead Summary:** ആം ആദ്മി പാര്‍ട്ടിക്ക് ദേശീയ പാർട്ടി പദവി ലഭിച്ചു. സി.പി.ഐക്കും എൻ.സി.പിക്കും തൃണമൂൽ കോൺഗ്രസിനും ദേശീയ പാർട്ടി പദവി നഷ്ടമായി. സി.പി.ഐയ്ക്ക് ബംഗാളിൽ സംസ്ഥാന പാർട്ടി പദവിയുമില്ല. രണ്ട് പാർലമെന്‍റ് തെരഞ്ഞെടുപ്പുകൾക്കും 21 സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകൾക്കും ശേഷമാണ് തീരുമാനമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

## Article Content

ആം ആദ്മി പാര്‍ട്ടിക്ക് ദേശീയ പാർട്ടി പദവി ലഭിച്ചു. സി.പി.ഐക്കും എൻ.സി.പിക്കും തൃണമൂൽ കോൺഗ്രസിനും ദേശീയ പാർട്ടി പദവി നഷ്ടമായി. സി.പി.ഐയ്ക്ക് ബംഗാളിൽ സംസ്ഥാന പാർട്ടി പദവിയുമില്ല. രണ്ട് പാർലമെന്‍റ് തെരഞ്ഞെടുപ്പുകൾക്കും 21 സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകൾക്കും ശേഷമാണ് തീരുമാനമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

നാഗാലാൻഡിൽ ലോക് ജനശക്തി പാർട്ടി (രാം വിലാസ്), മേഘാലയയിൽ എ.ഐ.ടി.സി, വോയ്സ് ഓഫ് ദ പീപ്പിൾ പാർട്ടി, ത്രിപുരയിലെ തിപ്ര മോത എന്നിവയ്ക്ക് സംസ്ഥാന രാഷ്ട്രീയ പാർട്ടി പദവി ലഭിച്ചു. ഡൽഹി, പഞ്ചാബ് എന്നീ രണ്ട് സംസ്ഥാനങ്ങളിൽ എ.എ.പി നിലവിൽ അധികാരത്തിലുണ്ട്. ഡല്‍ഹി, ഗോവ, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ സംസ്ഥാന രാഷ്ട്രീയ പാര്‍ട്ടി പദവി ലഭിച്ചതോടെയാണ് എ.എ.പിക്ക് ദേശീയ പാർട്ടി പദവി ലഭിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/108342/aap-at-peak-in-short-span-of-timecpi-ncp-and-trinamool-lost-their-national-party-status)