---
title: "വേണ്ടിവന്നാൽ ജീവൻ നൽകും ; ജലപാതയ്ക്കെതിരെയുള്ള അയൽക്കൂട്ട സമിതികളിൽ പൊതുജന രോഷം അണപൊട്ടുന്നു"
english_title: "He will give his life if necessary;Public anger erupts in neighborhood committees against the waterway"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/108291/he-will-give-his-life-if-necessarypublic-anger-erupts-in-neighborhood-committees-against-the-waterway"
published_at: "2023-04-10T20:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6434212a2b983_123.jpg"
keywords: []
---

# വേണ്ടിവന്നാൽ ജീവൻ നൽകും ; ജലപാതയ്ക്കെതിരെയുള്ള അയൽക്കൂട്ട സമിതികളിൽ പൊതുജന രോഷം അണപൊട്ടുന്നു

> **Lead Summary:** ജലപാതയ്ക്കെതിരെയുള്ള അയൽക്കൂട്ട സമിതികളിൽ പൊതുജന രോഷം അണപൊട്ടുന്നു. സർക്കാറിനെതിരെയുള്ള താക്കീതാവുകയാണ് അയൽക്കൂട്ട സമിതികൾ. അണിയാരത്ത് അയൽക്കൂട്ടം സമിതി രൂപീകരിച്ചു. അയൽക്കൂട്ടം സമിതി രൂപീകരണ യോഗത്തിൽ വൻജന പങ്കാളിത്തം. 20 വീടുകളിലെ കുടുംബങ്ങൾ ഒത്തുചേർന്നാണ് സമിതി രൂപീകരിക്കുന്നത്. പാനൂർ മേഖലാ കമ്മിറ്റി 76 അയൽക്കൂട്ടം സമിതികൾ രൂപീകരിക്കുന്നത്.12 അയൽക്കൂട്ടം സമിതികൾ നിലവിൽ വന്നു ഇന്ന് 4 അയൽക്കൂട്ട സമിതികൾ രൂപീകരിക്കുന്നതിന് വേണ്ടി യോഗം ചേർന്നു.

## Article Content

ജലപാതയ്ക്കെതിരെയുള്ള അയൽക്കൂട്ട സമിതികളിൽ പൊതുജന രോഷം അണപൊട്ടുന്നു. സർക്കാറിനെതിരെയുള്ള താക്കീതാവുകയാണ് അയൽക്കൂട്ട സമിതികൾ. അണിയാരത്ത് അയൽക്കൂട്ടം സമിതി രൂപീകരിച്ചു. അയൽക്കൂട്ടം സമിതി രൂപീകരണ യോഗത്തിൽ വൻജന പങ്കാളിത്തം. 20 വീടുകളിലെ കുടുംബങ്ങൾ ഒത്തുചേർന്നാണ് സമിതി രൂപീകരിക്കുന്നത്. പാനൂർ മേഖലാ കമ്മിറ്റി 76 അയൽക്കൂട്ടം സമിതികൾ രൂപീകരിക്കുന്നത്.12 അയൽക്കൂട്ടം സമിതികൾ നിലവിൽ വന്നു ഇന്ന് 4 അയൽക്കൂട്ട സമിതികൾ രൂപീകരിക്കുന്നതിന് വേണ്ടി യോഗം ചേർന്നു.

അണിയാരം അയൽക്കൂട്ടംസമിതി രൂപീകരണ യോഗത്തിൻ ടി കെ രമേഷൻ അദ്ധ്യക്ഷത വഹിച്ചു. ടി.രാജശേഖരൻ ഉദ്ഘാടനം ചെയ്തു. സമരസമിതിയുടെ ജില്ലാ ചെയർമാർ ഇ. മനിഷ് , ഇ കെ സുഗതൻ. ഇ ടി കെ രമിഷ്, പി രാജീവൻ , എം സി ലക്ഷ്മണൻ.എന്നിവർ സംസാരിച്ചു. ഭാരവാഹികൾ എൻ പി ഷാജി ചെയർമാനായും അജയ് മാസ്റ്റർ കൺവീനറായും 14അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും 64അംഗ ജനറൽ കമ്മിറ്റിയും തിരഞ്ഞെടുത്തു പന്ന്യന്നൂർ പച്ചോൾപീടികഅയൽക്കൂട്ടംസമിതി രൂപീകരണ യോഗത്തിൻ പുതിയേടത്തിൽ നാണു അദ്ധ്യക്ഷത വഹിച്ചു.

പാനൂർ മേഖല കമ്മിറ്റി ചെയർമാൻ ദീനേശൻ പച്ചോൾ കൺവീനർ സന്തോഷ് ഒടക്കാത്ത് വരുൺ കെ. വനജ ടി, ശ്രീഷിത് പിവി ഭാരവാഹികൾ ചെയർമാനായും കൺവീനറായും 22അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും 84അംഗ ജനറൽ കമ്മിറ്റിയും തിരഞ്ഞെടുത്തു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ, പവിത്രൻ മുണ്ടയോടാൻ ചെയർമാനായും ശ്രീഷിത് പുത്തൻവീട്ടിൽ,കൺവീനറായും 12അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും 54അംഗ ജനറൽ കമ്മിറ്റിയും തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/108291/he-will-give-his-life-if-necessarypublic-anger-erupts-in-neighborhood-committees-against-the-waterway)