---
title: "സർക്കാറിന്റെ വിഷുക്കൈനീട്ടം ; ക്ഷേമ പെൻഷൻ വിതരണം തുടങ്ങി,  കൊടുക്കാനുള്ളതിനെ കൈനീട്ടമെന്ന് പറയുമോന്ന് കോൺഗ്രസ്. "
english_title: "Equinox of the government;Congress has started distribution of welfare pension, will the payment be called a handout?"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/108178/equinox-of-the-governmentcongress-has-started-distribution-of-welfare-pension-will-the-payment-be-called-a-handout"
published_at: "2023-04-10T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6433a416a2383_Untitled-1_copy.jpg"
keywords: []
---

# സർക്കാറിന്റെ വിഷുക്കൈനീട്ടം ; ക്ഷേമ പെൻഷൻ വിതരണം തുടങ്ങി,  കൊടുക്കാനുള്ളതിനെ കൈനീട്ടമെന്ന് പറയുമോന്ന് കോൺഗ്രസ്. 

> **Lead Summary:** രണ്ടുമാസത്തെ ക്ഷേമപെൻഷൻ കുടിശ്ശിക ഇന്ന് മുതൽ വിതരണം ചെയ്യും. 60 ലക്ഷത്തോളം പേർക്ക് വിഷുക്കൈനീട്ടമായാണ് 3,200 രൂപ പെൻഷൻ നൽകുമെന്നാണ് സർക്കാർ പറയുന്നത്. നാല് മാസത്തെ പെൻഷൻ കുടിശ്ശികയാണ് നൽകാനുള്ളത്. ക്ഷേമ പെൻഷൻ വിതരണത്തിനായി 1871 കോടി സര്‍ക്കാര്‍ അനുവദിച്ചു. ജനുവരി, ഫെബ്രുവരി മാസത്തെ കുടിശ്ശികയാണ് കൊടുക്കുന്നത്.

## Article Content

രണ്ടുമാസത്തെ ക്ഷേമപെൻഷൻ കുടിശ്ശിക ഇന്ന് മുതൽ വിതരണം ചെയ്യും. 60 ലക്ഷത്തോളം പേർക്ക് വിഷുക്കൈനീട്ടമായാണ് 3,200 രൂപ പെൻഷൻ നൽകുമെന്നാണ് സർക്കാർ പറയുന്നത്. നാല് മാസത്തെ പെൻഷൻ കുടിശ്ശികയാണ് നൽകാനുള്ളത്. ക്ഷേമ പെൻഷൻ വിതരണത്തിനായി 1871 കോടി സര്‍ക്കാര്‍ അനുവദിച്ചു. ജനുവരി, ഫെബ്രുവരി മാസത്തെ കുടിശ്ശികയാണ് കൊടുക്കുന്നത്.

ഇന്ന് 10 മണി മുതലായിരിക്കും വിതരണം. വിഷുക്കൈനീട്ടമെന്ന സർക്കാർ ഭാഷ്യത്തെ പ്രതിപക്ഷം പരിഹസിച്ചിരുന്നു. കൊടുക്കാനുള്ള പണം കൈനീട്ടമായി പറയുന്നതെന്തിനെന്നായരുന്നു പ്രതിപക്ഷത്തിന്റെ ചോദ്യം. എന്നാൽ വിഷുവിന് പണം ലഭിക്കുന്നത് പാവങ്ങൾക്ക് ആശ്വാസകരമാരകും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/108178/equinox-of-the-governmentcongress-has-started-distribution-of-welfare-pension-will-the-payment-be-called-a-handout)