---
title: "കായികതാരങ്ങളെ കൃത്യമായ ആസൂത്രണത്തിലൂടെ വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി  അഞ്ചുലക്ഷം കുട്ടികൾക്ക് ഫുട്ബാൾ പരിശീലനം നൽകുമെന്ന് മുഖ്യമന്ത്രി "
english_title: "Chief Minister Pinarayi Vijayan said that five lakh children will be given football training as a part of developing athletes through proper planning."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/108152/chief-minister-pinarayi-vijayan-said-that-five-lakh-children-will-be-given-football-training-as-a-part-of-developing-athletes-through-proper-planning"
published_at: "2023-04-10T10:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6433960203eb4_Untitled-1_copy.jpg"
keywords: []
---

# കായികതാരങ്ങളെ കൃത്യമായ ആസൂത്രണത്തിലൂടെ വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി  അഞ്ചുലക്ഷം കുട്ടികൾക്ക് ഫുട്ബാൾ പരിശീലനം നൽകുമെന്ന് മുഖ്യമന്ത്രി 

> **Lead Summary:** ആയിരം കേന്ദ്രങ്ങളിൽ അഞ്ച് ഘട്ടങ്ങളിലായാണ് കുട്ടികൾക്ക് ഫുട്ബാൾ പരിശീലനം നൽകുക. അയ്യായിരം കുട്ടികൾക്ക് അത്ലറ്റിക്ക് പരിശീലനവും നൽകും. മൈതാ നങ്ങൾ നിർമ്മിക്കുമ്പോൾ സ്ഥലപരിമിതി പ്രശ്നമാകുന്നുണ്ട്. അതിനായി ഭാവികേരളത്തിൽ ഭൂഗർഭ സ്റ്റേ ഡിയങ്ങൾ ഉണ്ടായേക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചരിത്രത്തെ വക്രീകരിക്കാൻ വലിയ ശ്രമമാണ് രാജ്യത്ത് നടക്കുന്നത്.

## Article Content

ആയിരം കേന്ദ്രങ്ങളിൽ അഞ്ച് ഘട്ടങ്ങളിലായാണ് കുട്ടികൾക്ക് ഫുട്ബാൾ പരിശീലനം നൽകുക. അയ്യായിരം കുട്ടികൾക്ക് അത്ലറ്റിക്ക് പരിശീലനവും നൽകും. മൈതാ നങ്ങൾ നിർമ്മിക്കുമ്പോൾ സ്ഥലപരിമിതി പ്രശ്നമാകുന്നുണ്ട്. അതിനായി ഭാവികേരളത്തിൽ ഭൂഗർഭ സ്റ്റേ ഡിയങ്ങൾ ഉണ്ടായേക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചരിത്രത്തെ വക്രീകരിക്കാൻ വലിയ ശ്രമമാണ് രാജ്യത്ത് നടക്കുന്നത്.

ബ്രിട്ടീഷുകാർക്ക് മാപ്പ് എഴു തിക്കൊട്ടത്തവരെ ധീരദേശാഭിമാ നികളായി ചിത്രീകരിക്കുന്നു. സ്വാതന്ത്ര്യ സമരസേനാനികളെ ചരിത്ര താളുകളിൽനിന്ന് തമസ്കരിക്കുന്നു . അതിനിടയിൽ ബ്രിട്ടീഷുകാർക്കെതിരെ പോരാടി രക്തസാക്ഷിത്വം വരിച്ച അബുമാസ്റ്ററുടെയും, ചാത്തുക്കുട്ടിയുടെയും പേരിലുള്ള ഈ സ്റ്റേഡിയം ചരിത്രം ഓർമ്മപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. വി. ശിവദാസൻ എം.പി മുഖ്യാതിഥിയായി. സ്പോർട്സ് കേരള ഫൗണ്ടേഷൻ ചീഫ് എഞ്ചിനീയർ ആർ. ബാബുരാജൻ പിള്ള റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ, ധർമ്മടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.കെ രവി, ജില്ലാ പഞ്ചായത്ത് അംഗം കോങ്കി രവീന്ദ്രൻ, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധിപ ബാലൻ,സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി, തലശ്ശേരി ബ്ലോക്ക് പഞ്ചാ യത്ത് അംഗം എൻ.ടി ബൈജു, കായിക വകുപ്പ് ഡയറക്ടർ എസ്. പ്രേംകൃഷ്ണൻ, പഞ്ചായത്ത് അംഗം കെ. ശോഭ ജില്ലാ സ്പോർടസ് കൗൺസിൽ പ്രസിഡന്റ് കെ.കെ പവിത്രൻ, സ്കോർ ലൈൻ സി. ഇ.മാതൃജോസഫ് തുടങ്ങിയവ ർ പങ്കെടുത്തു. തുടർന്ന് മുൻ ഇന്ത്യൻ ഫുട്ബാൾ താരങ്ങളായ ഐ. എം വിജയൻ, എൻ.പി പ്രദീപ് തുടങ്ങിയ പ്രമുഖർ അണിനിരന്ന പ്രദർശന ഫുട്ബാൾ മത്സരം നടന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/108152/chief-minister-pinarayi-vijayan-said-that-five-lakh-children-will-be-given-football-training-as-a-part-of-developing-athletes-through-proper-planning)