---
title: "സ്കൂട്ടറിൽ മദ്യക്കടത്ത് ; പാനൂർ സ്വദേശി മൊകേരിയിൽ എക്സൈസിൻ്റെ പിടിയിൽ"
english_title: "Liquor smuggling on scooters;A native of Panur is under the grip of excise in Mokeri"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/108070/liquor-smuggling-on-scootersa-native-of-panur-is-under-the-grip-of-excise-in-mokeri"
published_at: "2023-04-09T17:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6432a7a6e295f_Untitled-1_copy.jpg"
keywords: []
---

# സ്കൂട്ടറിൽ മദ്യക്കടത്ത് ; പാനൂർ സ്വദേശി മൊകേരിയിൽ എക്സൈസിൻ്റെ പിടിയിൽ

> **Lead Summary:** പാനൂർ: സ്കൂട്ടറിൽ മാഹി മദ്യം കടത്തുന്നതിനിടെ യുവാവിനെ എക്സൈസ് പിടികൂടി. പാനൂർ പുത്തൂരിലെ പി.കെ. പ്രശാ ന്തിനെ ആണ് കൂത്തുപറമ്പ സർക്കിൾ എക്സൈസ് പ്രിവന്റീവ് ഓഫീസർ സുകേഷ് കുമാർ വണ്ടിച്ചാലിന്റെ നേതൃത്വത്തിൽ മൊകേരിയിൽ വെച്ച് അറസ്റ്റ് ചെയ്തത്.

## Article Content

പാനൂർ: സ്കൂട്ടറിൽ മാഹി മദ്യം കടത്തുന്നതിനിടെ യുവാവിനെ എക്സൈസ് പിടികൂടി. പാനൂർ പുത്തൂരിലെ പി.കെ. പ്രശാ ന്തിനെ ആണ് കൂത്തുപറമ്പ സർക്കിൾ എക്സൈസ് പ്രിവന്റീവ് ഓഫീസർ സുകേഷ് കുമാർ വണ്ടിച്ചാലിന്റെ നേതൃത്വത്തിൽ മൊകേരിയിൽ വെച്ച് അറസ്റ്റ് ചെയ്തത്.

ഇയാളിൽ നിന്ന് 20 കുപ്പി മാഹി മദ്യം പിടികൂടി. മദ്യം കടത്താൻ ഉപയോഗിച്ച കെ. എൽ 58 വി.2199 ആക്ടീവ സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. സിവിൽ ഓഫീസർമാരായ പ്രജീഷ് കോട്ടായി, എൻ.സി. വിഷ്ണു, എം. സുബിൻ, സി.കെ. ശജേഷ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/108070/liquor-smuggling-on-scootersa-native-of-panur-is-under-the-grip-of-excise-in-mokeri)