---
title: "ഫുൾ ടാങ്ക് പെട്രോളടിച്ച് ചൊക്ലി  മേക്കുന്നിൽ  റോഡരികിൽ നിർത്തിയിട്ട ബൈക്ക് കത്തി നശിച്ചു. ; ബീഹാറിയുടെ ധൈര്യമൊഴിവാക്കിയത് വൻ ദുരന്തം"
english_title: "A bike parked on the roadside in Chokli Mekunn got burnt after pouring a full tank of petrol on it.Bihari's loss of courage was a huge disaster"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/108037/a-bike-parked-on-the-roadside-in-chokli-mekunn-got-burnt-after-pouring-a-full-tank-of-petrol-on-itbiharis-loss-of-courage-was-a-huge-disaster"
published_at: "2023-04-09T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6432725d7d334_Untitled-2_copy.jpg"
keywords: []
---

# ഫുൾ ടാങ്ക് പെട്രോളടിച്ച് ചൊക്ലി  മേക്കുന്നിൽ  റോഡരികിൽ നിർത്തിയിട്ട ബൈക്ക് കത്തി നശിച്ചു. ; ബീഹാറിയുടെ ധൈര്യമൊഴിവാക്കിയത് വൻ ദുരന്തം

> **Lead Summary:** ചൊക്ലി: മേക്കുന്നിൽ എസ് ബി ഐയുടെ എ.ടി.എമ്മിന് സമീപത്തായിരുന്നു സംഭവം. KL 58 B 5031 നമ്പർ ബൈക്കിൽ എടിഎമ്മിൽ നിന്നും പണമെടുക്കാനായി മേക്കുന്നിലെത്തിയതായിരുന്നു ബീഹാറി സ്വദേശിയായ മിസ്ബാബുൾ. ഇതിനിടെ ബൈക്കിൽ ഫുൾ ടാങ്ക് പെട്രോളുമടിച്ചിരിരുന്നു. എ.ടി.എമ്മിൽ നിന്നും പണമെടുത്ത് വരുമ്പോഴാണ് ബൈക്കിൽ നിന്നും തീ ഉയരുന്നത് കണ്ടത്.

## Article Content

ചൊക്ലി: മേക്കുന്നിൽ എസ് ബി ഐയുടെ എ.ടി.എമ്മിന് സമീപത്തായിരുന്നു സംഭവം. KL 58 B 5031 നമ്പർ ബൈക്കിൽ എടിഎമ്മിൽ നിന്നും പണമെടുക്കാനായി മേക്കുന്നിലെത്തിയതായിരുന്നു ബീഹാറി സ്വദേശിയായ മിസ്ബാബുൾ. ഇതിനിടെ ബൈക്കിൽ ഫുൾ ടാങ്ക് പെട്രോളുമടിച്ചിരിരുന്നു. എ.ടി.എമ്മിൽ നിന്നും പണമെടുത്ത് വരുമ്പോഴാണ് ബൈക്കിൽ നിന്നും തീ ഉയരുന്നത് കണ്ടത്.

ഉടൻ തന്നെ മിസ്ബാ ബൈക്ക് റോഡിലേക്ക് തള്ളി നീക്കി. വിവരമറിഞ്ഞ് ചൊക്ലി എസ്.ഐ ഷാജുവിൻ്റെ നിർദ്ദേശത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. ഇതിനിടെ സീനിയർ ഫയർ ആൻ്റ് റസ്ക്യു ഓഫീസർ കെ. സജിത്തിൻ്റെ നേതൃത്വത്തിൽ പാനൂർ ഫയർഫോഴ്സും സ്ഥലത്തെത്തി. പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ചേക്കുമെന്ന ഭയമുണ്ടായിരുന്നതിനാൽ മിസ്ബാ തന്നെ നാട്ടുകാരോട് മാറി നിൽക്കാനും പറഞ്ഞിരുന്നു. മിസ്ബാ ബൈക്ക് തള്ളി മാറ്റിയിരുന്നില്ലായിരുന്നുവെങ്കിൽ സമീപത്തെ കടകളിലേക്കും തീ പടരുമായിരുന്നു.

അപകടത്തിൽ സമീപത്തെ കടയുടെ ബോർഡ് കത്തിയെങ്കിലും നാട്ടുകാർ തീയണക്കുകയായിരുന്നു. ബൈക്ക് പൂർണമായും കത്തി. ഫയർ ഓഫീസർമാരായ രഞ്ജിത്ത്, രാഹുൽ, പ്രകാശൻ, പ്രജീഷ് എന്നിവരും പങ്കെടുത്തു. തീപ്പിടുത്തത്തെ തുടർന്ന് . റോഡിലും കേടുപാടുകളുണ്ടായി. ചൊക്ലി - മേക്കുന്ന് റൂട്ടിൽ ഗതാഗതവും സ്തംഭിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/108037/a-bike-parked-on-the-roadside-in-chokli-mekunn-got-burnt-after-pouring-a-full-tank-of-petrol-on-itbiharis-loss-of-courage-was-a-huge-disaster)