---
title: "കൃത്രിമ ജലപാത ;  പാനൂർ മേഖലയിലെ അയൽക്കൂട്ട സമിതികളിലും  വൻ ജനപങ്കാളിത്തം"
english_title: "artificial waterway;There is also a large participation in the neighborhood committees of Panur region"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/107912/artificial-waterwaythere-is-also-a-large-participation-in-the-neighborhood-committees-of-panur-region"
published_at: "2023-04-08T19:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64316e54ce79f_Untitled-1_copy.jpg"
keywords: []
---

# കൃത്രിമ ജലപാത ;  പാനൂർ മേഖലയിലെ അയൽക്കൂട്ട സമിതികളിലും  വൻ ജനപങ്കാളിത്തം

> **Lead Summary:** പാനൂർ: പാനൂർ മേഖലയിൽ76 അയൽക്കൂട്ട കമ്മിറ്റികളാണ് കൃത്രിമ ജലപാത വിരുദ്ധ സംയുക്ത സമര സമിതി രൂപീകരിക്കുന്നത്. പന്ന്യന്നൂർ കണ്ണങ്ങോട്ട് അജയന്റെ വീട്ടിൽവെച്ച് അയൽക്കൂട്ട കമ്മിറ്റി രൂപീകരണത്തിന്റെ ആദ്യ യോഗത്തിൽ എ കെ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സമരസമിതിയുടെ ജില്ലാ ചെയർമാർ ഇ. മനിഷ് , മേഖല കമ്മിറ്റി ചെയർമാൻ ദീനേശൻ പച്ചോൾ, കൺവീനർ സന്തോഷ് ഒടക്കാത്ത്, കെ കെ സദാശീവൻ, എൻ ടി കെ പ്രകാശൻ ,വി.വനജ, സജിത പ്രകാശൻ എന്നിവർ സംസാരിച്ചു.

## Article Content

പാനൂർ: പാനൂർ മേഖലയിൽ76 അയൽക്കൂട്ട കമ്മിറ്റികളാണ് കൃത്രിമ ജലപാത വിരുദ്ധ സംയുക്ത സമര സമിതി രൂപീകരിക്കുന്നത്. പന്ന്യന്നൂർ കണ്ണങ്ങോട്ട് അജയന്റെ വീട്ടിൽവെച്ച് അയൽക്കൂട്ട കമ്മിറ്റി രൂപീകരണത്തിന്റെ ആദ്യ യോഗത്തിൽ എ കെ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സമരസമിതിയുടെ ജില്ലാ ചെയർമാർ ഇ. മനിഷ് , മേഖല കമ്മിറ്റി ചെയർമാൻ ദീനേശൻ പച്ചോൾ, കൺവീനർ സന്തോഷ് ഒടക്കാത്ത്, കെ കെ സദാശീവൻ, എൻ ടി കെ പ്രകാശൻ ,വി.വനജ, സജിത പ്രകാശൻ എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ : പി പി വിലാസിനിയെചെയർപേഴ്സനായും, കെ വരുണിനെ കൺവീനറായും തിരഞ്ഞെടുത്തു. 22 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും 113 അംഗ ജനറൽ കമ്മിറ്റിയും നിലവിൽ വന്നു. മനേക്കര കുന്നുമ്മൽ അയൽക്കൂട്ട കമ്മിറ്റി രൂപീകരണയോഗത്തിൽ ഗംഗാധരൻ മാസ്റ്റർ അദ്ധ്യക്ഷതവഹിച്ചു. സമരസമിതിയുടെ ജില്ലാ ചെയർമാർ ഇ. മനിഷ് മേഖല കമ്മിറ്റി ചെയർമാൻ ദീനേശൻ പച്ചോൾ കൺവീനർ സന്തോഷ് ഒടക്കാത്ത്. കെപി ശശിധരൻ മാസ്റ്റർ ,വി വനജ,കെ പി പ്രഭാകരൻ, എന്നിവർ സംസാരിച്ചു. സജീന്ദ്രൻ ചെയർമാനായും സന്തോഷ് മതിയോത്ത് കൺവീനറായും 26അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും 93 അംഗ ജനറൽ കമ്മിറ്റിയും തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/107912/artificial-waterwaythere-is-also-a-large-participation-in-the-neighborhood-committees-of-panur-region)