---
title: "പെരിങ്ങത്തൂർ - കരിയാട് മേഖലയിൽ ഭീതി വിതച്ച്  കാട്ടുപന്നി ;  കുത്തേറ്റ് യുവാവിന് ഗുരുതര പരിക്ക്"
english_title: "Wild boar spreading terror in Peringathur-Kariad region;The young man was seriously injured in the stabbing"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/107831/wild-boar-spreading-terror-in-peringathur-kariad-regionthe-young-man-was-seriously-injured-in-the-stabbing"
published_at: "2023-04-08T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6431068c68e9d_Untitled-1_copy.jpg"
keywords: []
---

# പെരിങ്ങത്തൂർ - കരിയാട് മേഖലയിൽ ഭീതി വിതച്ച്  കാട്ടുപന്നി ;  കുത്തേറ്റ് യുവാവിന് ഗുരുതര പരിക്ക്

> **Lead Summary:** പെരിങ്ങത്തൂർ: കരിയാട് പടന്നക്കരയിലെ മീത്തൽ സത്യ നെയാണ് ഇന്ന് രാവിലെ 6 മണിയോടു കൂടി കരിയാട് മീനാക്ഷി മുക്കിന് സമീപത്ത് വച്ച് കാട്ടു പന്നി അക്രമിച്ചത്. രണ്ട് കൈക്കും വയറിനും ഗുരുതര പരിക്കേറ്റ സത്യനെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

പെരിങ്ങത്തൂർ: കരിയാട് പടന്നക്കരയിലെ മീത്തൽ സത്യ നെയാണ് ഇന്ന് രാവിലെ 6 മണിയോടു കൂടി കരിയാട് മീനാക്ഷി മുക്കിന് സമീപത്ത് വച്ച് കാട്ടു പന്നി അക്രമിച്ചത്. രണ്ട് കൈക്കും വയറിനും ഗുരുതര പരിക്കേറ്റ സത്യനെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇലക്ട്രീഷ്യൻ തൊഴിലാളിയായ സത്യൻ ജോലി ആവശ്യാർത്ഥം കോയമ്പത്തൂരിലേക്ക് പോകാൻ റയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രാ മദ്ധ്യേയാണ് അപകടത്തിൽ പെട്ടത്. ഈ ഭാഗത്ത് കാട്ടുപന്നിയുടെ അക്രമം ഉണ്ടായത് പ്രദേശവാസികളിൽ ഭയമുളമാക്കിയിട്ടുണ്ട്. രാവിലെ മദ്രസ്സയിൽ പോകുന്ന കുട്ടികളും, നടക്കാനിറങ്ങുന്നവരും ഇതേ തുടർന്ന് ഭീതിയിലായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/107831/wild-boar-spreading-terror-in-peringathur-kariad-regionthe-young-man-was-seriously-injured-in-the-stabbing)