---
title: "പാനൂർ സാമൂഹികാരോഗ്യ കേന്ദ്രം,  താലൂക്ക് ആശുപത്രിയായി ഉയർത്തിയ തീരുമാനം 8 വർഷമായിട്ടും ബോർഡിലും,  കടലാസിലും മാത്രം ; സർക്കാർ അവഗണനയിൽ പ്രതിഷേധം ശക്തം"
english_title: "The decision to elevate Panur Social Health Center as a Taluk Hospital is only on paper and board for 8 years;Protests against government neglect are strong"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/107821/the-decision-to-elevate-panur-social-health-center-as-a-taluk-hospital-is-only-on-paper-and-board-for-8-yearsprotests-against-government-neglect-are-strong"
published_at: "2023-04-08T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6430fc97f0812_Untitled-1_copy.jpg"
keywords: []
---

# പാനൂർ സാമൂഹികാരോഗ്യ കേന്ദ്രം,  താലൂക്ക് ആശുപത്രിയായി ഉയർത്തിയ തീരുമാനം 8 വർഷമായിട്ടും ബോർഡിലും,  കടലാസിലും മാത്രം ; സർക്കാർ അവഗണനയിൽ പ്രതിഷേധം ശക്തം

> **Lead Summary:** പാനൂർ: പാനൂർ സാമൂഹികാരോഗ്യ കേന്ദ്രം താലൂക്ക് ആസ്പത്രിയായി ഉയർത്തിയിട്ട് എട്ടുവർഷമായി ട്ടും തുടർനടപടികൾ ഉണ്ടാകാത്ത സർക്കാർ നടപടിയിൽ പ്രതിഷേധം ശക്തം. 2015-ലാണ് താലൂക്ക് ആസ്പ ത്രിയായി ഉയർത്തിയത്. പല കോണുകളിൽനിന്നും നിരന്തരമാ യി ആവശ്യമുയർന്നെങ്കിലും മതിയായ ഡോക്ടർമാരെയൊ മറ്റു ജീവനക്കാരെയോ നിയമിക്കാൻ നട പടികളുണ്ടായില്ല. ആസ്പത്രിയുടെ സീൽ മാറ്റാൻ പോലും സർക്കാർ തയ്യാറായിട്ടില്ല. ആസ്പത്രി വികസന സമിതി യോഗ തീരുമാനപ്രകാരം താലൂക്ക് ആസ്പത്രി എന്ന ബോർഡ് വെച്ചെങ്കിലും ഡി.എം.ഒ. ഇടപെട്ട് തടയുകയായിരുന്നുവെന്ന് വികസനസമിതി യോഗം ചൂണ്ടി ക്കാട്ടി.

## Article Content

പാനൂർ: പാനൂർ സാമൂഹികാരോഗ്യ കേന്ദ്രം താലൂക്ക് ആസ്പത്രിയായി ഉയർത്തിയിട്ട് എട്ടുവർഷമായി ട്ടും തുടർനടപടികൾ ഉണ്ടാകാത്ത സർക്കാർ നടപടിയിൽ പ്രതിഷേധം ശക്തം. 2015-ലാണ് താലൂക്ക് ആസ്പ ത്രിയായി ഉയർത്തിയത്. പല കോണുകളിൽനിന്നും നിരന്തരമാ യി ആവശ്യമുയർന്നെങ്കിലും മതിയായ ഡോക്ടർമാരെയൊ മറ്റു ജീവനക്കാരെയോ നിയമിക്കാൻ നട പടികളുണ്ടായില്ല. ആസ്പത്രിയുടെ സീൽ മാറ്റാൻ പോലും സർക്കാർ തയ്യാറായിട്ടില്ല. ആസ്പത്രി വികസന സമിതി യോഗ തീരുമാനപ്രകാരം താലൂക്ക് ആസ്പത്രി എന്ന ബോർഡ് വെച്ചെങ്കിലും ഡി.എം.ഒ. ഇടപെട്ട് തടയുകയായിരുന്നുവെന്ന് വികസനസമിതി യോഗം ചൂണ്ടി ക്കാട്ടി.

താലൂക്ക് ആസ്പത്രി കെട്ടിടം പണിയാൻ കണ്ടെത്തിയ സ്ഥലം അക്വയർ ചെയ്യാൻ അടിയന്തര നടപടികൾ സ്വീകരിക്കണ മെന്നും യോഗം ആവശ്യപ്പെട്ടു. ദൈനംദിനം നൂറുകണക്കിന് രോഗികൾ എത്തുന്ന ആസ്പത്രിയിൽ ആവശ്യമായ ഡോക്ടർ മാരെയും മെഡിക്കൽ സ്റ്റാഫിനെയും നിയമിക്കാതെ പൊതു ജനങ്ങളെ വലയ്ക്കുന്ന സമീപനമാണ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് യോഗം അഭിപ്രായപ്പെട്ടു. ആവശ്യമായ സ്റ്റാഫിനെ നിയമിക്കാൻ അടിയന്തരമായി നടപടി സ്വീകരിക്കാൻ സർക്കാരിനോട് ആവശ്യപ്പെടാനും തീരുമാനിച്ചു. നഗരസഭ ചെയർമാൻ വി. നാസർ അധ്യക്ഷത വഹിച്ചു.

മെഡിക്കൽ ഓഫിസർ ഡോ. ഐ.കെ. അനിൽകുമാർ, നഗരസഭാ വൈസ് ചെയർപേഴ്സൺ പ്രീതാ അശോക്, ടി.ടി. രാജൻ, കെ. രമേശൻ, പി.കെ. ഷാഹുൽ ഹമീദ്, വി.പി. ഷാജി, രാമചന്ദ്രൻ, ജ്യോൽസന, ജയചന്ദ്രൻ കരിയാട്, സന്തോഷ് കണ്ണംവെള്ളി, ടി. നിസാർ ഹെൽത്ത് ഇൻസ്പക്ടർ പി. മൊയ്തു എന്നിവർ സംസാ രിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/107821/the-decision-to-elevate-panur-social-health-center-as-a-taluk-hospital-is-only-on-paper-and-board-for-8-yearsprotests-against-government-neglect-are-strong)