---
title: "ചൊക്ലിയിലെ  കെ വി ദാമോദരൻ  സ്മാരക ലൈബ്രറിയിലേക്കുള്ള ആദ്യ പുസ്തകങ്ങൾ മുഖ്യമന്ത്രി വക ;  പുസ്‌തകപ്പയറ്റ്‌  ഞായറാഴ്ച"
english_title: "First books for KV Damodaran Memorial Library in Chokli by Chief Minister;Book Payout Sunday"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/107787/first-books-for-kv-damodaran-memorial-library-in-chokli-by-chief-ministerbook-payout-sunday"
published_at: "2023-04-08T07:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6430d18d87c0c_8099cbc5-1a02-457a-b8c3-5492fd5f82ec.jpg"
keywords: []
---

# ചൊക്ലിയിലെ  കെ വി ദാമോദരൻ  സ്മാരക ലൈബ്രറിയിലേക്കുള്ള ആദ്യ പുസ്തകങ്ങൾ മുഖ്യമന്ത്രി വക ;  പുസ്‌തകപ്പയറ്റ്‌  ഞായറാഴ്ച

> **Lead Summary:** ചൊക്ലി: ചൊക്ലി ഗ്രന്ഥശാല പ്രവർത്തകനും കമ്യൂണിസ്‌റ്റ്‌ നേതാവുമായ കെ വി ദാമോദരന്റെ സ്‌മരണക്ക്‌ നിടുമ്പ്രത്ത്‌ ആരംഭിക്കുന്ന കെ വി ലൈബ്രറിയിലേക്ക്‌ മുഖ്യമന്ത്രി പിണറായിവിജയൻ പുസ്‌തകങ്ങൾ കൈമാറി. മടപ്പുര കലാഭവൻ രക്ഷാധികാരി കാഞ്ഞിരാട്ട്‌ പ്രമോദ്‌, ഷിജു പുതുശേരി, കലാഭവൻ സെക്രട്ടറി ബി കെ വി ബിജേഷ്‌ എന്നിവർ ചേർന്ന്‌ പുസ്‌തകം ഏറ്റുവാങ്ങി.

## Article Content

ചൊക്ലി: ചൊക്ലി ഗ്രന്ഥശാല പ്രവർത്തകനും കമ്യൂണിസ്‌റ്റ്‌ നേതാവുമായ കെ വി ദാമോദരന്റെ സ്‌മരണക്ക്‌ നിടുമ്പ്രത്ത്‌ ആരംഭിക്കുന്ന കെ വി ലൈബ്രറിയിലേക്ക്‌ മുഖ്യമന്ത്രി പിണറായിവിജയൻ പുസ്‌തകങ്ങൾ കൈമാറി. മടപ്പുര കലാഭവൻ രക്ഷാധികാരി കാഞ്ഞിരാട്ട്‌ പ്രമോദ്‌, ഷിജു പുതുശേരി, കലാഭവൻ സെക്രട്ടറി ബി കെ വി ബിജേഷ്‌ എന്നിവർ ചേർന്ന്‌ പുസ്‌തകം ഏറ്റുവാങ്ങി.

നിടുമ്പ്രംമടപ്പുര കലാഭവനിലാണ്‌ കെ വി ലൈബ്രറി ആരംഭിക്കുന്നത്‌. ലൈബ്രറിയിലേക്ക്‌ പുസ്‌തക സമാഹരണത്തിനായുള്ള പുസ്‌തക്കപ്പയറ്റ്‌ ഞായറാഴ്‌ച 3 മുതൽ 7വരെ മടപ്പുര പരിസരത്ത്‌ നടക്കും. മുഴുവൻ വീടുകളിലും കത്ത്‌ നൽകി പുസ്‌തകപ്പയറ്റിന്‌ ക്ഷണിച്ചു. പുസ്‌തകവുമായെത്തിയാൽ ചായകുടിച്ച്‌ മടങ്ങാം.

പഴയകാല പണപ്പയറ്റിനെ അനുസ്‌മരിപ്പിക്കുന്നതാണിത്‌. ആയിരം പുസ്‌തകങ്ങളായാൽ ലൈബ്രറി കൗൺസിലിൽ രജിസ്‌റ്റർ ചെയ്യും. കെ വി ലൈബ്രറി 14ന്‌ വൈകിട്ട്‌ 6ന്‌ സ്‌പീക്കർ എ എൻ ഷംസീർ ഉദ്‌ഘാടനം ചെയ്യും. രാത്രി 8ന്‌ മയ്യിൽ അഥീന നാടകവീടിന്റെ നാട്ടുമൊഴിപാട്ടുകൾ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/107787/first-books-for-kv-damodaran-memorial-library-in-chokli-by-chief-ministerbook-payout-sunday)