---
title: "ഇച്ഛാശക്തിയുള്ള സർക്കാർ ;  ലൈഫ് മിഷൻ തണലിൽ നാളെ 174 കുടുംബങ്ങൾ അന്തിയുറങ്ങും"
english_title: "Government with will;Tomorrow, 174 families will die in the shade of Life Mission"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/107733/government-with-willtomorrow-174-families-will-die-in-the-shade-of-life-mission"
published_at: "2023-04-07T20:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643035e483806_Untitled-1_copy.jpg"
keywords: []
---

# ഇച്ഛാശക്തിയുള്ള സർക്കാർ ;  ലൈഫ് മിഷൻ തണലിൽ നാളെ 174 കുടുംബങ്ങൾ അന്തിയുറങ്ങും

> **Lead Summary:** കണ്ണൂര്‍: കേരളത്തിലെ വിവിധ ജില്ലകളിലായി ലൈഫ് മിഷൻ നിർമ്മാണം പൂർത്തിയാക്കിയ 4 ഭവന സമുച്ചയങ്ങളുടെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. സ്വന്തമായി അടച്ചുറപ്പുള്ള ഒരു വീട് എന്നത് സ്വപ്നം മാത്രമായിരുന്ന, വീടോ ഭൂമിയോ ഇല്ലാതിരുന്ന 174 കുടുംബങ്ങൾക്ക് നാളെമുതൽ വീട് സ്വന്തമാകും.

## Article Content

കണ്ണൂര്‍: കേരളത്തിലെ വിവിധ ജില്ലകളിലായി ലൈഫ് മിഷൻ നിർമ്മാണം പൂർത്തിയാക്കിയ 4 ഭവന സമുച്ചയങ്ങളുടെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. സ്വന്തമായി അടച്ചുറപ്പുള്ള ഒരു വീട് എന്നത് സ്വപ്നം മാത്രമായിരുന്ന, വീടോ ഭൂമിയോ ഇല്ലാതിരുന്ന 174 കുടുംബങ്ങൾക്ക് നാളെമുതൽ വീട് സ്വന്തമാകും.

കണ്ണൂര്‍ ജില്ലയിലെ കടമ്പൂര്‍, കൊല്ലം ജില്ലയിലെ പുനലൂര്‍, കോട്ടയം ജില്ലയിലെ വിജയപുരം, ഇടുക്കി ജില്ലയിലെ കരിമണ്ണൂര്‍ എന്നിവടങ്ങളിലാണ് ഈ ഭവന സമുച്ചയങ്ങള്‍. ഓരോ ഭവന സമുച്ചയം നിർമ്മിക്കുന്നതിനും 6.7 കോടി മുതൽ 7.85 കോടി വരെ ചിലവ് വന്നിട്ടുണ്ട്. രണ്ട് ബെഡ്റൂമും ഒരു ഹാളും അടുക്കളയുമുള്ള അപ്പാർട്ട്മെൻ്റുകൾക്കെല്ലാം പൊതുവായ ഇടനാഴിയും കുഴൽകിണറും കുടിവെള്ള സംഭരണിയും മാലിന്യ സംസ്കരണ സംവിധാനവും ജനറേറ്ററും സോളാര്‍ ലൈറ്റ് സംവിധാനവും ഉറപ്പാക്കിയിട്ടുണ്ട്.

ലൈഫ് മിഷനിലൂടെ ഇതിനോടകം 3,39,822 കുടുംബങ്ങൾക്ക് വീടുകൾ നൽകാൻ സാധിച്ചത് ഇടതുപക്ഷ സർക്കാർ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായിട്ടാണ് കാണുന്നത്. ഈ വർഷം തന്നെ ഒരു ലക്ഷത്തിലധികം കുടുംബങ്ങൾക്ക് കൂടി വീടുകൾ കൈമാറും. 25 ഭവന സമുച്ചയങ്ങൾ കൂടി നിർമ്മിച്ചുനൽകാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/107733/government-with-willtomorrow-174-families-will-die-in-the-shade-of-life-mission)