---
title: "വടക്കുമ്പാട് നിർമ്മിച്ച ഇ.എം.എസ് സ്മാരക മന്ദിരം ഞായറാഴ്ച മുഖ്യമന്ത്രി  ഉദ്ഘാടനം ചെയ്യും ; മന്ദിരം നിർമ്മിച്ചത് കക്ഷി  ഭേദമന്യേയുള്ള പങ്കാളിത്തത്തോടെ"
english_title: "The Chief Minister will inaugurate the EMS memorial building built in North on Sunday; The building was built with multi-party participation"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/107708/the-chief-minister-will-inaugurate-the-ems-memorial-building-built-in-north-on-sunday-the-building-was-built-with-multi-party-participation"
published_at: "2023-04-07T19:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64301bf510f09_Untitled-1_copy.jpg"
keywords: []
---

# വടക്കുമ്പാട് നിർമ്മിച്ച ഇ.എം.എസ് സ്മാരക മന്ദിരം ഞായറാഴ്ച മുഖ്യമന്ത്രി  ഉദ്ഘാടനം ചെയ്യും ; മന്ദിരം നിർമ്മിച്ചത് കക്ഷി  ഭേദമന്യേയുള്ള പങ്കാളിത്തത്തോടെ

> **Lead Summary:** വടക്കുമ്പാട്: ഇ.എം.എസിൻ്റെ പേരിൽ വടക്കുമ്പാട് എസ്.എൻ.പുരത്ത് കക്ഷിഭേദമില്ലാതെ നാടാകെ കൈകോർത്ത് നിർമിച്ച മന്ദിരം ശനിയാഴ്ച രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. ഏതാണ്ട് 17 ലക്ഷത്തോളം മതിക്കുന്ന മന്ദിരം ഒരുങ്ങിയത് 5 ലക്ഷത്തോളം രൂപ മാത്രം സാമ്പത്തികമായി സമാഹരിച്ചും, ബാക്കി മുഴുവനും മനുഷ്യാദ്ധ്വാനവും വസ്തുക്കൾ സ്പോൺഷർഷിപ്പിലൂടെ കണ്ടെത്തിയുമാണെന്ന് സംഘാടക സമിതി ചെയർമാൻ മുകുന്ദൻ മഠത്തിൽ തലശേരിയിൽ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

വടക്കുമ്പാട്: ഇ.എം.എസിൻ്റെ പേരിൽ വടക്കുമ്പാട് എസ്.എൻ.പുരത്ത് കക്ഷിഭേദമില്ലാതെ നാടാകെ കൈകോർത്ത് നിർമിച്ച മന്ദിരം ശനിയാഴ്ച രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. ഏതാണ്ട് 17 ലക്ഷത്തോളം മതിക്കുന്ന മന്ദിരം ഒരുങ്ങിയത് 5 ലക്ഷത്തോളം രൂപ മാത്രം സാമ്പത്തികമായി സമാഹരിച്ചും, ബാക്കി മുഴുവനും മനുഷ്യാദ്ധ്വാനവും വസ്തുക്കൾ സ്പോൺഷർഷിപ്പിലൂടെ കണ്ടെത്തിയുമാണെന്ന് സംഘാടക സമിതി ചെയർമാൻ മുകുന്ദൻ മഠത്തിൽ തലശേരിയിൽ സമ്മേളനത്തിൽ അറിയിച്ചു.

കുട്ടികളും, വ്യത്യസ്ഥ രാഷ്ടിയവിശ്വാസികളായ യുവാക്കളും സ്ത്രികളും പ്രായം ചെന്നവരും ഒത്തൊരുമയോടെ അദ്ധ്വാനിച്ച് 6 മാസത്തിനകം എസ്.എൻ.പുരത്ത് ഇ.എം.എസ്.മന്ദിരം യാഥാർത്ഥ്യമാക്കിയത്. ഉത്ഘാടന ചടങ്ങിൽ സി.പി.എം. ജില്ലാ സിക്രട്ടറി എം.വി.ജയരാജൻ അധ്യക്ഷത വഹിക്കും. മന്ദിര ഹാളിൽ ഇ.എം.എസിൻ്റെ ഫോട്ടോ കാരായി രാജനും, ചെറുവാരി സി. നാണുവിൻ്റെ ഫോട്ടോ കെ.പി.പ്രഹീദും അനാഛാദനം ചെയ്യും.സി.രാജൻ, പനോളി ആണ്ടി, ടി. മനോഹരൻ, എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/107708/the-chief-minister-will-inaugurate-the-ems-memorial-building-built-in-north-on-sunday-the-building-was-built-with-multi-party-participation)