---
title: "സ്വകാര്യ ബസ് ഡ്രൈവറുടെ  അശ്രദ്ധ ; തലശ്ശേരിയിൽ യാത്രക്കാരന് ദാരുണാന്ത്യം "
english_title: "Negligence of private bus driver;Tragic end for passenger in Thalassery"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/107610/negligence-of-private-bus-drivertragic-end-for-passenger-in-thalassery"
published_at: "2023-04-07T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642fac339d6ad_Untitled-1_copy.jpg"
keywords: []
---

# സ്വകാര്യ ബസ് ഡ്രൈവറുടെ  അശ്രദ്ധ ; തലശ്ശേരിയിൽ യാത്രക്കാരന് ദാരുണാന്ത്യം 

> **Lead Summary:** തലശ്ശേരി: സ്വകാര്യ ബസിന്റെ അശ്രദ്ധയെ തുടർന്ന് തലശ്ശേരിയിൽ വഴിയാത്രക്കാരന് ദാരുണ മരണം. തിരുവങ്ങാട് സ്വദേശി ദ്വാരകയിൽ എം.ജി ജയരാജ് ആണ് മരിച്ചത്. പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് എൻസിസി റോഡിലാണ് അപകടം. ബസ് സ്റ്റോപ്പിൽ ആളുകളെ ഇറക്കുകയായിരുന്ന ബസിനെ ഇരിട്ടി ഭാഗത്തു നിന്നെത്തിയ ബസ് മറികടക്കാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം. യാത്രക്കാരനായ ജയരാജൻ ഇരുബസ്സുകൾക്കും ഇടയിൽ പെടുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബസ് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു

## Article Content

തലശ്ശേരി: സ്വകാര്യ ബസിന്റെ അശ്രദ്ധയെ തുടർന്ന് തലശ്ശേരിയിൽ വഴിയാത്രക്കാരന് ദാരുണ മരണം. തിരുവങ്ങാട് സ്വദേശി ദ്വാരകയിൽ എം.ജി ജയരാജ് ആണ് മരിച്ചത്. പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് എൻസിസി റോഡിലാണ് അപകടം. ബസ് സ്റ്റോപ്പിൽ ആളുകളെ ഇറക്കുകയായിരുന്ന ബസിനെ ഇരിട്ടി ഭാഗത്തു നിന്നെത്തിയ ബസ് മറികടക്കാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം. യാത്രക്കാരനായ ജയരാജൻ ഇരുബസ്സുകൾക്കും ഇടയിൽ പെടുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബസ് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/107610/negligence-of-private-bus-drivertragic-end-for-passenger-in-thalassery)