---
title: "ഷാരൂഖ് സെയ്ഫി പറയുന്നതെല്ലാം പെരുംനുണ, വിശദമായ അന്വേഷണം നടത്താൻ പൊലീസ് ; തീവ്രവാദ ബന്ധത്തിന് സൂചനയില്ല"
english_title: "Everything Shahrukh Saifi says is a big lie, police to conduct a detailed investigation;There is no indication of terrorist links"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/107584/everything-shahrukh-saifi-says-is-a-big-lie-police-to-conduct-a-detailed-investigationthere-is-no-indication-of-terrorist-links"
published_at: "2023-04-07T09:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642f9b5560ae4_Untitled-4_copy.jpg"
keywords: []
---

# ഷാരൂഖ് സെയ്ഫി പറയുന്നതെല്ലാം പെരുംനുണ, വിശദമായ അന്വേഷണം നടത്താൻ പൊലീസ് ; തീവ്രവാദ ബന്ധത്തിന് സൂചനയില്ല

> **Lead Summary:** ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ തീവെപ്പ് നടത്തിയ പ്രതി ഷാറൂഖ് സെയ്ഫി പറയുന്നതെല്ലാം പെരും നുണയാണെന്ന അനുമാനത്തിൽ അന്വേഷണസംഘം. ഒരിക്കൽ പറഞ്ഞതിനെ പച്ചയ്ക്ക് നിഷേ ധിച്ച് രണ്ടാംവട്ടം പറയുന്ന കാര്യങ്ങൾ എല്ലാ കുറ്റവും തന്നിൽ തന്നെ ഒതുങ്ങണമെന്ന ബോധ്യത്തിലാണെന്ന് അന്വേഷണ സംഘം ഉറപ്പിക്കുന്നു.

## Article Content

ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ തീവെപ്പ് നടത്തിയ പ്രതി ഷാറൂഖ് സെയ്ഫി പറയുന്നതെല്ലാം പെരും നുണയാണെന്ന അനുമാനത്തിൽ അന്വേഷണസംഘം. ഒരിക്കൽ പറഞ്ഞതിനെ പച്ചയ്ക്ക് നിഷേ ധിച്ച് രണ്ടാംവട്ടം പറയുന്ന കാര്യങ്ങൾ എല്ലാ കുറ്റവും തന്നിൽ തന്നെ ഒതുങ്ങണമെന്ന ബോധ്യത്തിലാണെന്ന് അന്വേഷണ സംഘം ഉറപ്പിക്കുന്നു.

രത്നഗിരിയിൽ നിന്ന് കോഴിക്കോട്ടെത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കും മുമ്പ മാലൂർക്കുന്ന് പോലീസ് ക്യാമ്പിൽ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളെല്ലാം അസത്യങ്ങളാണെന്ന നിലപാടിലാണ് അന്വേഷണസംഘം. എ.ഡി.ജി.പി: എം.ആർ.അജിത്ത്കുമാർ, ഐ. ജി. നീരജ് ഗുപ്ത എന്നിവരുൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരാണ് ഇയാളെ മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തത്.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കരൾ രോഗത്തിന് ചികിത്സയിലാണ് ഷാരൂഖ് സെയ്ഫി. കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങിയ ശേഷം വിശദമായ ചോദ്യം ചെയ്യൽ നടക്കും. തീവണ്ടിയിൽ തീവെപ്പ് നടത്തിയ ശേഷം ഷാരൂഖ് സുരക്ഷിതമായി കേരളം വിട്ടതിന് പിന്നിൽ മറ്റു സഹായങ്ങളുണ്ടായോയെന്ന് പരിശോധിക്കും.സംഘടിതമായൊരു പ്രവർത്തനമാണ് നടന്നതെന്ന് വ്യക്തമായാൽ യു.എ.പി.എ ചുമത്തുമെന്ന് പൊലീസ് ഉന്നത വൃത്തങ്ങൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/107584/everything-shahrukh-saifi-says-is-a-big-lie-police-to-conduct-a-detailed-investigationthere-is-no-indication-of-terrorist-links)