---
title: "അനിൽ കെ. ആൻ്റണിക്ക് പിന്നാലെ അടുത്ത ചാൻസ് ജയരാജപുത്രനെന്ന് ഫേസ് ബുക്കിൽ കമൻറ് ; നിൻ്റെ തന്തയല്ല എൻ്റെ തന്തയെന്ന് തീപ്പൊരി മറുപടി നൽകി പി.ജയരാജൻ്റെ മകൻ ജെയിൻ."
english_title: "Comment on Facebook that Jayarajaputra is the next chance after Anthony;P. Jayarajan's son Jain gave a fiery reply that yours is not yours."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/107547/comment-on-facebook-that-jayarajaputra-is-the-next-chance-after-anthonyp-jayarajans-son-jain-gave-a-fiery-reply-that-yours-is-not-yours"
published_at: "2023-04-06T23:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642f02a21f7ae_Untitled-2_copy.jpg"
keywords: []
---

# അനിൽ കെ. ആൻ്റണിക്ക് പിന്നാലെ അടുത്ത ചാൻസ് ജയരാജപുത്രനെന്ന് ഫേസ് ബുക്കിൽ കമൻറ് ; നിൻ്റെ തന്തയല്ല എൻ്റെ തന്തയെന്ന് തീപ്പൊരി മറുപടി നൽകി പി.ജയരാജൻ്റെ മകൻ ജെയിൻ.

> **Lead Summary:** കോൺഗ്രസിലെ അനിഷേധ്യ നേതാവ് എ.കെ ആൻറണിയുടെ പുത്രൻ അനിൽ ആൻ്റണി കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ എത്തിയതിനെക്കുറിച്ച് ഘോരമായ ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്. ഇതിനിടെ സി പി എമ്മിലെ പകരം വെക്കാനില്ലാത്ത നേതാവ് പി.ജയരാജൻ്റെ മകൻ ജെയിൻ രാജ് ഫേസ് ബുക്കിൽ ഇട്ട പോസ്റ്റാണിപ്പോൾ ചർച്ചാ വിഷയം. എ.കെ ആൻ്റണിയുടെ മകൻ അനിൽ കെ. ആൻറണി 2020 മെയ് 18 നിട്ട കൂടണയും വരെ കൂടെയുണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പോസ്റ്റ് ആൻ്റണി പുത്രൻ താമര കൂടാരത്തിൽ കൂടണഞ്ഞിട്ടുണ്ട് എന്ന ഡയലോഗോടെ ജെയിൻ ഫേസ് ബുക്കിൽ റീ പോസ്റ്റ് ചെയ്യുകയായിരുന്നു.

## Article Content

കോൺഗ്രസിലെ അനിഷേധ്യ നേതാവ് എ.കെ ആൻറണിയുടെ പുത്രൻ അനിൽ ആൻ്റണി കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ എത്തിയതിനെക്കുറിച്ച് ഘോരമായ ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്. ഇതിനിടെ സി പി എമ്മിലെ പകരം വെക്കാനില്ലാത്ത നേതാവ് പി.ജയരാജൻ്റെ മകൻ ജെയിൻ രാജ് ഫേസ് ബുക്കിൽ ഇട്ട പോസ്റ്റാണിപ്പോൾ ചർച്ചാ വിഷയം. എ.കെ ആൻ്റണിയുടെ മകൻ അനിൽ കെ. ആൻറണി 2020 മെയ് 18 നിട്ട കൂടണയും വരെ കൂടെയുണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പോസ്റ്റ് ആൻ്റണി പുത്രൻ താമര കൂടാരത്തിൽ കൂടണഞ്ഞിട്ടുണ്ട് എന്ന ഡയലോഗോടെ ജെയിൻ ഫേസ് ബുക്കിൽ റീ പോസ്റ്റ് ചെയ്യുകയായിരുന്നു.

ഈ പോസ്റ്റിന് സുബീഷ് സുരേന്ദ്രൻ എന്നയാൾ അടുത്ത ചാൻസ് ജയരാജ പുത്രന് എന്ന കമൻ്റ് രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെ ലൂസിഫർ എന്ന സിനിമയിലെ തകർപ്പൻ ഡയലോഗായ നിൻ്റെ തന്തയല്ല എൻ്റെ തന്ത എന്ന മറുപടിയാണ് ജെയിൻ രാജ് നൽകിയത്. ഹലോ ഗയ്സ് ഒരു റീത്ത് കിട്ടുമോ എന്ന കമൻ്റോടെ ജെയിൻ തന്നെ ഇത് ഫേസ് ബുക്കിൽ പങ്കുവയ്ക്കുകയും ചെയ്തു. കമൻ്റും, പോസ്റ്റും സമൂഹ മാധ്യമങ്ങൾ ഇതിനോടകം തരംഗമായിക്കഴിഞ്ഞു. നിരവധി പേരാണ് പോസ്റ്റ് ഷെയർ ചെയ്തത്. സി പി എമ്മിൻ്റെ മറ്റു നേതാക്കളെയും, മക്കളെയും താരതമ്യം ചെയ്താൽ ആർക്കുമില്ലാത്ത സ്വീകാര്യതയാണ് ജനമനസുകളിൽ ഈ അച്ഛനും മകനുമെന്ന് നിസ്സംശയം പാർട്ടി പ്രവർത്തകരും ഫേസ് ബുക്കിൽ അടിവരയിടുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/107547/comment-on-facebook-that-jayarajaputra-is-the-next-chance-after-anthonyp-jayarajans-son-jain-gave-a-fiery-reply-that-yours-is-not-yours)