---
title: "രാഹുൽ ഗാന്ധിക്ക് ഐക്യദാർഡ്യവുമായി   പാനൂരിൽ വൻ നൈറ്റ് മാർച്ച് ; പ്രിയ നേതാവിന് ഐക്യദാർഡ്യം പ്രകടിപ്പിക്കാൻ കെ.പി ഹാഷിം ആംബുലൻസിലെത്തിയത്  പ്രവർത്തകർക്ക് ആവേശമേകി"
english_title: "Big night march in Panur in solidarity with Rahul Gandhi;Activists were excited when KP Hashim reached the ambulance to express solidarity with the beloved leader."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/107527/big-night-march-in-panur-in-solidarity-with-rahul-gandhiactivists-were-excited-when-kp-hashim-reached-the-ambulance-to-express-solidarity-with-the-beloved-leader"
published_at: "2023-04-06T21:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642ee67cabd1a_Untitled-1_copy.jpg"
keywords: []
---

# രാഹുൽ ഗാന്ധിക്ക് ഐക്യദാർഡ്യവുമായി   പാനൂരിൽ വൻ നൈറ്റ് മാർച്ച് ; പ്രിയ നേതാവിന് ഐക്യദാർഡ്യം പ്രകടിപ്പിക്കാൻ കെ.പി ഹാഷിം ആംബുലൻസിലെത്തിയത്  പ്രവർത്തകർക്ക് ആവേശമേകി

> **Lead Summary:** പാനൂർ : ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാർച്ച് സംഘടിപ്പിച്ചത്. മുൻസിപ്പൽ ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച നൈറ്റ് മാർച്ച് ടൗൺ ചുറ്റി ബസ് സ്റ്റാൻ്റിൽ അവസാനിച്ചു. കെ.പി സി സി മുൻ സിക്രട്ടറി ചന്ദ്രൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. ഡി.സിസി സിക്രട്ടറി കെ.പി സാജു, വി. സുരേന്ദ്രൻ മാസ്റ്റർ, സന്തോഷ് കണ്ണംവള്ളി, കെ.പി രാമചന്ദ്രൻ, സി.എൻ പവിത്രൻ, സി.വി എ ജലീൽ, കെ. വിജേഷ്, ഹരിദാസ് മൊകേരി, ജിഷ വള്ള്യായി, ടി.ടി രാജൻ, എം.പി ഉത്തമൻ, ടി.കെ അശോകൻ തുടങ്ങിയവർ നേതൃത്വം നൽകി.

## Article Content

പാനൂർ : ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാർച്ച് സംഘടിപ്പിച്ചത്. മുൻസിപ്പൽ ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച നൈറ്റ് മാർച്ച് ടൗൺ ചുറ്റി ബസ് സ്റ്റാൻ്റിൽ അവസാനിച്ചു. കെ.പി സി സി മുൻ സിക്രട്ടറി ചന്ദ്രൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. ഡി.സിസി സിക്രട്ടറി കെ.പി സാജു, വി. സുരേന്ദ്രൻ മാസ്റ്റർ, സന്തോഷ് കണ്ണംവള്ളി, കെ.പി രാമചന്ദ്രൻ, സി.എൻ പവിത്രൻ, സി.വി എ ജലീൽ, കെ. വിജേഷ്, ഹരിദാസ് മൊകേരി, ജിഷ വള്ള്യായി, ടി.ടി രാജൻ, എം.പി ഉത്തമൻ, ടി.കെ അശോകൻ തുടങ്ങിയവർ നേതൃത്വം നൽകി.

നൈറ്റ് മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർക്ക് പാനൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ.പി ഹാഷിമിൻ്റെ സാന്നിധ്യം ആവേശമേകി. അക്രമിക്കപ്പെട്ട ശേഷം കെ പി ഹാഷിം പങ്കെടുത്ത പൊതുപരിപാടിയായിരുന്നു ഇത്. ആംബുലൻസിലായിരുന്നു കെപി ഹാഷിം പ്രിയ നേതാവിന് ഐക്യദാർഡ്യം പ്രകടിപ്പിക്കാനെത്തിയത്. മാർച്ചിലുടനീളം കെ .പി ഹാഷിമിൻ്റെ സാന്നിധ്യവുമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/107527/big-night-march-in-panur-in-solidarity-with-rahul-gandhiactivists-were-excited-when-kp-hashim-reached-the-ambulance-to-express-solidarity-with-the-beloved-leader)