---
title: "വർക്ക് ഷോപ്പിൽ അറ്റകുറ്റപണിക്കായി ഏൽപ്പിച്ച  ബെൻസ് കാർ മോഷണം പോയി ; അന്വേഷണം ഊർജിതമാക്കി ഇരിട്ടി പൊലീസ്"
english_title: "The Benz car entrusted to the workshop for repairs was stolen;The police intensified the investigation"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/107380/the-benz-car-entrusted-to-the-workshop-for-repairs-was-stolenthe-police-intensified-the-investigation"
published_at: "2023-04-06T09:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642e4a01c7e7a_Untitled-2_copy.jpg"
keywords: []
---

# വർക്ക് ഷോപ്പിൽ അറ്റകുറ്റപണിക്കായി ഏൽപ്പിച്ച  ബെൻസ് കാർ മോഷണം പോയി ; അന്വേഷണം ഊർജിതമാക്കി ഇരിട്ടി പൊലീസ്

> **Lead Summary:** വർക്ക് ഷോപ്പ് കുത്തിത്തുറന്ന് കാസർക്കോട് സ്വദേശിയുടെ ബെൻസ് കാർ മോഷ്ടിച്ചു. ഇരിട്ടി പയഞ്ചേരിമുക്കിലെ എക്സിക്യുട്ടീവ് കാർ ക്ലിനിക്കിൽ പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം. പ്രവാസിയായ കാസർക്കോട് ഫോർട്ട് റോഡിലെ നൂറുദീന്റെ ഉടമ സ്ഥതയിലുള്ള കെ.എ 19 എം. എൽ 4747 നമ്പർ ചുവന്ന ബെൻസ് കാറാണ് മോഷണം പോയത്.

## Article Content

വർക്ക് ഷോപ്പ് കുത്തിത്തുറന്ന് കാസർക്കോട് സ്വദേശിയുടെ ബെൻസ് കാർ മോഷ്ടിച്ചു. ഇരിട്ടി പയഞ്ചേരിമുക്കിലെ എക്സിക്യുട്ടീവ് കാർ ക്ലിനിക്കിൽ പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം. പ്രവാസിയായ കാസർക്കോട് ഫോർട്ട് റോഡിലെ നൂറുദീന്റെ ഉടമ സ്ഥതയിലുള്ള കെ.എ 19 എം. എൽ 4747 നമ്പർ ചുവന്ന ബെൻസ് കാറാണ് മോഷണം പോയത്.

കാസർക്കോടെ ഹംജത്തിന്റെ ഉടമസ്ഥതയിലു ള്ളതാണ് വർക്ക്ഷോപ്പ്. ഈ പരിചയംവെച്ചാണ് നൂറുദീൻ വിദേശത്തേക്ക് പോകുന്നതിന് മുമ്പ് കാർ ഹംജത്തിന്റെ വർക്ക്ഷോപ്പിൽ എത്തിച്ചത്. വർക്ക്ഷോപ്പിന്റെ പൂട്ട് തകർത്ത് അകത്തു കടന്നാണ് കാർ മോഷ്ടിച്ചത്.

പുലർച്ചെ അഞ്ച് മണിയോടെ ഒരാൾ കാർ ഓടിച്ചു പോകുന്നതിന്റെ സി. സി. ടി.വി ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്. ഫോർച്യൂൺ കാറും ഉണ്ടായി രുന്നെങ്കിലും അത് മാറ്റിയിട്ടശേഷമാണ് കവർച്ചക്കാരൻ ബെൻസ് കാർ കൊണ്ടുപോയത്. ഇരിട്ടി സി.ഐ: കെ.ജെ വിനോയിയുടെ നേതൃത്വത്തിൽ പോലീസ് സ്ഥല ത്തി അന്വേഷണം ആരംഭിച്ചു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9497 980 851, 6235 900 222 നമ്പറുകളിൽ ഇരിട്ടി പൊലീസുമായി ബന്ധപ്പെടണം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/107380/the-benz-car-entrusted-to-the-workshop-for-repairs-was-stolenthe-police-intensified-the-investigation)