---
title: "കണ്ണൂരിൽ വൻ കഞ്ചാവ് വേട്ട ;  6 കിലോയോളം കഞ്ചാവുമായി യുവാവ് എക്സൈസിൻ്റെ  പിടിയിൽ"
english_title: "Big ganja hunt in Kannur;Young man caught with 6 kg ganja"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/107369/big-ganja-hunt-in-kannuryoung-man-caught-with-6-kg-ganja"
published_at: "2023-04-06T07:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642e2f3459a96_Untitled-1_copy.jpg"
keywords: []
---

# കണ്ണൂരിൽ വൻ കഞ്ചാവ് വേട്ട ;  6 കിലോയോളം കഞ്ചാവുമായി യുവാവ് എക്സൈസിൻ്റെ  പിടിയിൽ

> **Lead Summary:** കണ്ണൂർ: ഒഡീഷയിൽ നിന്ന് കഞ്ചാവെത്തിച്ച് ജില്ലയിൽ വിൽപ്പന നടത്തുന്ന യുവാവിനെ കണ്ണൂർ എക്സൈസ് സംഘം പിടികൂടി. അസം ബക്സയിലെ അബുതാലിബ് അലിയെ ആണ് 5.830 കിലോഗ്രാം കഞ്ചാവ് സഹിതം ഇൻസ്പെക്ടർ സിനു കൊയില്ല്യത്തിന്റെ നേതൃത്വ ത്തിൽ അറസ്റ്റ് ചെയ്തത്. പള്ളിക്കുന്ന് പുഴാതി വില്ലേജ് ഓഫീസിന് സമീപത്ത് വെച്ചാണ് രാത്രി പത്ത് മണി യോടെ ഇയാൾ പിടിയിലായത്.

## Article Content

കണ്ണൂർ: ഒഡീഷയിൽ നിന്ന് കഞ്ചാവെത്തിച്ച് ജില്ലയിൽ വിൽപ്പന നടത്തുന്ന യുവാവിനെ കണ്ണൂർ എക്സൈസ് സംഘം പിടികൂടി. അസം ബക്സയിലെ അബുതാലിബ് അലിയെ ആണ് 5.830 കിലോഗ്രാം കഞ്ചാവ് സഹിതം ഇൻസ്പെക്ടർ സിനു കൊയില്ല്യത്തിന്റെ നേതൃത്വ ത്തിൽ അറസ്റ്റ് ചെയ്തത്. പള്ളിക്കുന്ന് പുഴാതി വില്ലേജ് ഓഫീസിന് സമീപത്ത് വെച്ചാണ് രാത്രി പത്ത് മണി യോടെ ഇയാൾ പിടിയിലായത്.

ഒഡീഷയിൽ നിന്ന് എത്തി ക്കുന്ന കഞ്ചാവ് ചെറുപൊതിക ളിലാക്കി കണ്ണൂർ ടൗൺ, തെക്കി ബസാർ ഭാഗങ്ങളിൽ വിൽപ്പന നടത്തുന്നതായി എക്സൈസിന് വിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് ആഴ്ചകളായി യുവാവ് എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. അസി. ഇൻസ്പെക്ടർ കെ.ഡി മാത്യു, പ്രിവന്റീവ് ഓഫീസർ എം.പി സർവജ്ഞൻ, സിവിൽ ഓഫീസർമാരായ സി.എച്ച് റിഷാദ്, എൻ. രജിത്ത് കുമാർ, എം. സജിത്ത്, സീനിയർ ഗ്രേഡ് എക്സൈസ് ഡ്രൈവർ സി. അജിത്ത് എന്നിവരും യുവാവിനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/107369/big-ganja-hunt-in-kannuryoung-man-caught-with-6-kg-ganja)