---
title: "എലത്തൂർ ട്രെയിൻ തീവയ്പ് കേസിൽ പ്രതി മഹാരാഷ്ട്രയിൽ  പിടിയിൽ ; പിടിയിലായത് ഷഹറൂഖ് സെയ്ഫി"
english_title: "Accused in Elathur train fire case arrested in Maharashtra;Shahrukh Saifi was arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/107189/accused-in-elathur-train-fire-case-arrested-in-maharashtrashahrukh-saifi-was-arrested"
published_at: "2023-04-05T09:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642cf4c0a1e78_Untitled-1_copy.jpg"
keywords: []
---

# എലത്തൂർ ട്രെയിൻ തീവയ്പ് കേസിൽ പ്രതി മഹാരാഷ്ട്രയിൽ  പിടിയിൽ ; പിടിയിലായത് ഷഹറൂഖ് സെയ്ഫി

> **Lead Summary:** കേരള പൊലീസിന്റെ പ്രത്യേക സംഘം മഹാരാഷ്ട്രയിലെത്തിയാണ് ഷഹറൂഖ് സെയ്ഫിയെ പിടികൂടിയത്. മഹാരാഷ്ട്രയിൽ നിന്നാണ് ഇയാൾ പിടിയിലായത്. പ്രതിയെന്ന് സംശയിക്കുന്ന ആളോട് രൂപ സാദൃശ്യമുണ്ടെന്ന അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് പ്രതിയാണെന്ന് കണ്ടെത്തിയത്.

## Article Content

കേരള പൊലീസിന്റെ പ്രത്യേക സംഘം മഹാരാഷ്ട്രയിലെത്തിയാണ് ഷഹറൂഖ് സെയ്ഫിയെ പിടികൂടിയത്. മഹാരാഷ്ട്രയിൽ നിന്നാണ് ഇയാൾ പിടിയിലായത്. പ്രതിയെന്ന് സംശയിക്കുന്ന ആളോട് രൂപ സാദൃശ്യമുണ്ടെന്ന അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് പ്രതിയാണെന്ന് കണ്ടെത്തിയത്.

എലത്തൂർ ട്രെയിൻ തീവയ്പ്പിൽ എട്ട് പേർക്ക് പരിക്കേൽക്കുകയും മൂന്ന് പേർ മരിക്കുകയും ചെയ്തിരുന്നു. പ്രതി പിടിയിലായെന്ന പല അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നെങ്കിലും പൊലീസ് ഇത് സ്ഥിരീകരിച്ചിരുന്നില്ല. എന്നാൽ ഉന്നത വൃത്തങ്ങളിൽ നിന്ന് ഇപ്പോൾ പുറത്തുവരുന്ന വിവരം പ്രതി പിടിയിലായി എന്ന് തന്നെയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/107189/accused-in-elathur-train-fire-case-arrested-in-maharashtrashahrukh-saifi-was-arrested)