---
title: "മരണത്തിലും നന്മ  നിറഞ്ഞവനായി തലശേരിയിലെ     ശ്രീനിവാസൻ ;  തളർവാതം പിടിപെട്ട് കിടപ്പിലായിരുന്ന  ശ്രീനിവാസൻ്റെ കണ്ണുകൾ 2 പേർക്ക് വെളിച്ചമേകും"
english_title: "Srinivasan of Thalassery was full of goodness even in death;The eyes of Srinivasan, who was bedridden with paralysis, will light up for 2 people"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/107089/srinivasan-of-thalassery-was-full-of-goodness-even-in-deaththe-eyes-of-srinivasan-who-was-bedridden-with-paralysis-will-light-up-for-2-people"
published_at: "2023-04-04T16:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642c0931a9dd6_Untitled-2_copy.jpg"
keywords: []
---

# മരണത്തിലും നന്മ  നിറഞ്ഞവനായി തലശേരിയിലെ     ശ്രീനിവാസൻ ;  തളർവാതം പിടിപെട്ട് കിടപ്പിലായിരുന്ന  ശ്രീനിവാസൻ്റെ കണ്ണുകൾ 2 പേർക്ക് വെളിച്ചമേകും

> **Lead Summary:** ചൊവ്വാഴ്ച അനശ്വരതയുടെ ലോകത്തേക്ക് യാത്രയായെങ്കിലും ശ്രീനിവാസൻ്റെ കണ്ണുകൾ ഇനിയും ഭൂമിയിലെ കാഴ്ചകൾ കാണും. തളർവാതം പിടിപ്പെട്ട് വർഷങ്ങൾക്കു മുമ്പേ കിടപ്പിലായ ശ്രീനിവാസൻ മരണശേഷം കണ്ണുകൾ ദാനം ചെയ്യണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഈ ആഗ്രഹമാണ് മക്കളുൾപ്പടെയുള്ള ബന്ധുക്കൾ സാർത്ഥകമാക്കിയത്. പൊന്ന്യം കുണ്ടു ചിറയിലെ കളഭം ഹൗസില്‍ കുനിയില്‍ ചബ്ലോന്‍ ശ്രീനിവാസനാണ് മരണത്തിലും നന്മ നിറഞ്ഞവനായത്. ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് ശ്രീനിവാസൻ അന്തരിച്ചത്.

## Article Content

ചൊവ്വാഴ്ച അനശ്വരതയുടെ ലോകത്തേക്ക് യാത്രയായെങ്കിലും ശ്രീനിവാസൻ്റെ കണ്ണുകൾ ഇനിയും ഭൂമിയിലെ കാഴ്ചകൾ കാണും. തളർവാതം പിടിപ്പെട്ട് വർഷങ്ങൾക്കു മുമ്പേ കിടപ്പിലായ ശ്രീനിവാസൻ മരണശേഷം കണ്ണുകൾ ദാനം ചെയ്യണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഈ ആഗ്രഹമാണ് മക്കളുൾപ്പടെയുള്ള ബന്ധുക്കൾ സാർത്ഥകമാക്കിയത്. പൊന്ന്യം കുണ്ടു ചിറയിലെ കളഭം ഹൗസില്‍ കുനിയില്‍ ചബ്ലോന്‍ ശ്രീനിവാസനാണ് മരണത്തിലും നന്മ നിറഞ്ഞവനായത്. ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് ശ്രീനിവാസൻ അന്തരിച്ചത്.

നിര്‍മാണ തൊഴിലാളികൂടിയായ ശ്രീനിവാസന്‍ നാലുവര്‍ഷം മുമ്പായിരുന്നു തളര്‍വാതം ബാധിച്ച് കിടപ്പിലായത്. അന്ധതയുടെ വിഷമം നേരിടുന്നവര്‍ക്ക് തന്റെ കണ്ണുകളിലൂടെ ലോകം കാണണ മെന്ന ആഗ്രഹത്താല്‍ നേത്രദാന സമ്മതപത്രത്തിലും നേരത്തെ ശ്രീനിവാസൻ ഒപ്പിട്ടിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കാണ് കണ്ണുകള്‍ രണ്ടുപേര്‍ക്ക് ദാനം ചെയ്യാനായി നല്‍കിയത്. അജിതയാണ് ഭാര്യ. ശ്രീനേഷ്, അതുല്‍. എന്നിവർ മക്കളാണ്. പ്രേമരാജന്‍, പ്രഭാകരന്‍, ശശീന്ദ്രന്‍, കമലവല്ലി, രഞ്ജിനി എന്നിവർ സഹോദരങ്ങളാണ്. സംസ്‌കാരം കുണ്ടുചിറ ശ്മശാനത്തിൽ നടന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/107089/srinivasan-of-thalassery-was-full-of-goodness-even-in-deaththe-eyes-of-srinivasan-who-was-bedridden-with-paralysis-will-light-up-for-2-people)