---
title: "ഗുരുധർമ പ്രചാരണസഭ;   ആധുനിക കേരളത്തിന്റെ സ്രഷ്ടാവ് ശ്രീനാരായണഗുരു-സ്വാമി ഗുരുപ്രസാദ്"
english_title: "Gurudharma Campaign Council;Sri Narayanaguru-Swami Guruprasad is the creator of modern Kerala"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/107038/gurudharma-campaign-councilsri-narayanaguru-swami-guruprasad-is-the-creator-of-modern-kerala"
published_at: "2023-04-04T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642bc267cdafc_b35def1e-9401-4ad9-9bc2-206b3ea9fdd6.jpg"
keywords: []
---

# ഗുരുധർമ പ്രചാരണസഭ;   ആധുനിക കേരളത്തിന്റെ സ്രഷ്ടാവ് ശ്രീനാരായണഗുരു-സ്വാമി ഗുരുപ്രസാദ്

> **Lead Summary:** പാനൂർ : ശ്രീനാരായണഗുരു ആധുനിക കേരളത്തിന്റെ സ്രഷ്ടാവാണെന്ന് ശിവഗിരി മഠം ആചാര്യൻ (നോർത്ത് അമേരിക്ക) സ്വാമി ഗുരുപ്രസാദ് പറഞ്ഞു. പാനൂർ ഗുരുസന്നിധിയിൽ ഗുരുധർമ പ്രചാരണസഭ പാനൂർ യൂണിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതിയമായ വിവേചനത്തിനെതിരേ തുടക്കം കുറിച്ചത് വൈക്കം സത്യഗ്രമാണെന്ന് ചടങ്ങിൽ സംസാരിച്ച സ്വാമി ഋതംഭരാനന്ദ പറഞ്ഞു. ഗുരുധർമപ്രചരണ സഭ ജോ. രജിസ്ട്രാർ സി.ടി. അജയൻ അധ്യക്ഷത വഹിച്ചു.

## Article Content

പാനൂർ : ശ്രീനാരായണഗുരു ആധുനിക കേരളത്തിന്റെ സ്രഷ്ടാവാണെന്ന് ശിവഗിരി മഠം ആചാര്യൻ (നോർത്ത് അമേരിക്ക) സ്വാമി ഗുരുപ്രസാദ് പറഞ്ഞു. പാനൂർ ഗുരുസന്നിധിയിൽ ഗുരുധർമ പ്രചാരണസഭ പാനൂർ യൂണിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതിയമായ വിവേചനത്തിനെതിരേ തുടക്കം കുറിച്ചത് വൈക്കം സത്യഗ്രമാണെന്ന് ചടങ്ങിൽ സംസാരിച്ച സ്വാമി ഋതംഭരാനന്ദ പറഞ്ഞു. ഗുരുധർമപ്രചരണ സഭ ജോ. രജിസ്ട്രാർ സി.ടി. അജയൻ അധ്യക്ഷത വഹിച്ചു.

ധന്യ ബൻസിലാൽ പ്രഭാഷണം നടത്തി. പി.കെ. ജിനചന്ദ്രൻ പതാക ഉയർത്തി. ജ്ഞാനോദയയോഗം പ്രസിഡന്റ് അഡ്വ. സത്യൻ ആദ്യകാല തീർഥാടകരെയും ഗുരുസന്നിധിയിലെ വാസുദേവൻ ശാന്തിയെയും ഗുരുധർമപ്രചാരണസഭ ജോ. രജിസ്ട്രാർ സി.ടി. അജയനെയും ആദരിച്ചു. ജില്ലാ പ്രസിഡന്റ് സി.കെ. സുനിൽകുമാർ, സെക്രട്ടറി പി.കെ. ബിജു, കെ.ടി. ശ്രീധരൻ, ശശീന്ദ്രൻ പാട്യം, ടി. പ്രദീപൻ, എൻ.കെ. നാണു, മനോജ് കല്ലായി, നിഷ ബിജു, രവീന്ദ്രൻ പൊയിലൂർ, സി.എച്ച്. പ്രദീപൻ, എ.പി. ചന്ദ്രൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/107038/gurudharma-campaign-councilsri-narayanaguru-swami-guruprasad-is-the-creator-of-modern-kerala)