---
title: "ഭീതിയോടെ പൊയിലൂർ ;  തെരുവുനായയുടെ കടിയേറ്റ് ആറുപേർ ആശുപത്രിയിൽ"
english_title: "Poilur with fear;Six people are in hospital after being bitten by a stray dog"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/107030/poilur-with-fearsix-people-are-in-hospital-after-being-bitten-by-a-stray-dog"
published_at: "2023-04-04T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642bbef3906d0_Untitled-1_copy.jpg"
keywords: []
---

# ഭീതിയോടെ പൊയിലൂർ ;  തെരുവുനായയുടെ കടിയേറ്റ് ആറുപേർ ആശുപത്രിയിൽ

> **Lead Summary:** പാനൂർ: തെരുവുനായ്ക്കളുടെ ശല്യം ജീവന് ഭീക്ഷണിയാകുമ്പോൾ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ ഭയക്കുകയാണ് പൊയിലൂർ ദേശക്കാർ. രണ്ടുദിവസത്തിനുള്ളിൽ ആറുപേർക്ക് തെരുവുനായയുടെ കടിയേറ്റു. കിളച്ച പറമ്പത്ത് ശ്രീനിവാസൻ , കല്ലിക്കണ്ടി വീട്ടിൽ ശാരദ , കുന്നത്ത് ദേവി ചമതക്കാട്, പത്രവിതരണക്കാരൻ വാലത്തെപൊയിൽ ബാലൻ , പുത്തൻപുരയിൽ സുമ , യാത്രക്കാരിയായ സ്ത്രീ എന്നിവർക്കാണ് കടിയേറ്റത്. ഒരാൾ തലശ്ശേരിയിലും ബാക്കിയുള്ളവർ കണ്ണൂർ ജില്ലാ ആശുപത്രിയിലും ചികിത്സ തേടി. വന്ധീകരണമുൾപ്പെടെ നടത്തി തെരുവ് നായകളെ നിയന്ത്രിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കണമെന്ന് തദ്ദേശഭരണ സ്ഥാപനങ്ങളോടും പാനൂർ ജനറൽ ആശുപത്രിയിൽ പ്രതിരോധ മരുന്നുകൾ ലഭ്യമാക്കാൻ ഇടപെടണമെന്ന് കെ.പി.മോഹനൻ എം.എൽ.എ.യോടും സി.പി.എം. പൊയിലൂർ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.

## Article Content

പാനൂർ: തെരുവുനായ്ക്കളുടെ ശല്യം ജീവന് ഭീക്ഷണിയാകുമ്പോൾ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ ഭയക്കുകയാണ് പൊയിലൂർ ദേശക്കാർ. രണ്ടുദിവസത്തിനുള്ളിൽ ആറുപേർക്ക് തെരുവുനായയുടെ കടിയേറ്റു. കിളച്ച പറമ്പത്ത് ശ്രീനിവാസൻ , കല്ലിക്കണ്ടി വീട്ടിൽ ശാരദ , കുന്നത്ത് ദേവി ചമതക്കാട്, പത്രവിതരണക്കാരൻ വാലത്തെപൊയിൽ ബാലൻ , പുത്തൻപുരയിൽ സുമ , യാത്രക്കാരിയായ സ്ത്രീ എന്നിവർക്കാണ് കടിയേറ്റത്. ഒരാൾ തലശ്ശേരിയിലും ബാക്കിയുള്ളവർ കണ്ണൂർ ജില്ലാ ആശുപത്രിയിലും ചികിത്സ തേടി. വന്ധീകരണമുൾപ്പെടെ നടത്തി തെരുവ് നായകളെ നിയന്ത്രിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കണമെന്ന് തദ്ദേശഭരണ സ്ഥാപനങ്ങളോടും പാനൂർ ജനറൽ ആശുപത്രിയിൽ പ്രതിരോധ മരുന്നുകൾ ലഭ്യമാക്കാൻ ഇടപെടണമെന്ന് കെ.പി.മോഹനൻ എം.എൽ.എ.യോടും സി.പി.എം. പൊയിലൂർ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/107030/poilur-with-fearsix-people-are-in-hospital-after-being-bitten-by-a-stray-dog)