---
title: "കോഴിക്കോട് ട്രെയിൻ അക്രമ കേസിലെ പ്രതി കണ്ണൂർ ആശുപത്രിയിൽ ചികിത്സക്കെത്തിയെന്ന് സംശയം ; പ്രതി പൊലീസിൻ്റെ വലയിലായതായും സൂചന."
english_title: "It is suspected that the accused in Kozhikode train violence case went to Kannur hospital for treatment;It is also indicated that the accused has been caught by the police."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/106902/it-is-suspected-that-the-accused-in-kozhikode-train-violence-case-went-to-kannur-hospital-for-treatmentit-is-also-indicated-that-the-accused-has-been-caught-by-the-police"
published_at: "2023-04-03T15:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642aa550097e9_863e16bb-b5f6-49de-b55a-1b7219f2d23d.jpg"
keywords: []
---

# കോഴിക്കോട് ട്രെയിൻ അക്രമ കേസിലെ പ്രതി കണ്ണൂർ ആശുപത്രിയിൽ ചികിത്സക്കെത്തിയെന്ന് സംശയം ; പ്രതി പൊലീസിൻ്റെ വലയിലായതായും സൂചന.

> **Lead Summary:** പ്രതിയെക്കുറിച്ച് നിർണ്ണായക വിവരങ്ങൾ ലഭിച്ചതായും അന്വേഷണത്തിനായി സ്പെഷ്യൽ സ്ക്വാഡ് രൂപീകരിച്ചതായും ഡിജിപി അനിൽ കാന്ത് മധ്യമങ്ങളോട് പ്രതികരിച്ചു. ഇതിനിടെ ഇന്നലെ രാത്രി കോഴിക്കോട് ട്രെയിൻ അക്രമിച്ച പ്രതി ചികിത്സ തേടിയെന്ന സംശയത്തെ തുടർന്ന് കണ്ണൂർ ഗവ. ജില്ലാ ആശുപത്രിയിൽ പൊലീസ് പരിശോധന തുടരുകയാണ്. കാലിന് പരിക്കേറ്റ് ഇന്നലെ രാത്രി ആശുപത്രിയിൽ ചികിത്സ തേടി മടങ്ങിയ യുവാവിൻ്റെ ഫോട്ടോയും വിവരങ്ങളും പൊലീസ് ശേഖരിച്ചു.

## Article Content

പ്രതിയെക്കുറിച്ച് നിർണ്ണായക വിവരങ്ങൾ ലഭിച്ചതായും അന്വേഷണത്തിനായി സ്പെഷ്യൽ സ്ക്വാഡ് രൂപീകരിച്ചതായും ഡിജിപി അനിൽ കാന്ത് മധ്യമങ്ങളോട് പ്രതികരിച്ചു. ഇതിനിടെ ഇന്നലെ രാത്രി കോഴിക്കോട് ട്രെയിൻ അക്രമിച്ച പ്രതി ചികിത്സ തേടിയെന്ന സംശയത്തെ തുടർന്ന് കണ്ണൂർ ഗവ. ജില്ലാ ആശുപത്രിയിൽ പൊലീസ് പരിശോധന തുടരുകയാണ്. കാലിന് പരിക്കേറ്റ് ഇന്നലെ രാത്രി ആശുപത്രിയിൽ ചികിത്സ തേടി മടങ്ങിയ യുവാവിൻ്റെ ഫോട്ടോയും വിവരങ്ങളും പൊലീസ് ശേഖരിച്ചു.

രാത്രി പരിക്കേറ്റ് ആശുപത്രിയിൽ എത്തിയ യുവാവിൻ്റെ പെരുമാറ്റത്തിൽ സംശയമുള്ളതിനാലാണ് ആശുപത്രി അധികൃതർ ഇയാളുടെ ഫോട്ടോ എടുത്ത് വെച്ചത്. രേഖാചിത്രത്തിൽ ഉള്ള യുവാവുമായി രൂപ സാദൃശ്യം ഉള്ളയാളാണ് ഇന്നലെ രാത്രി 12.4ന് കണ്ണൂർ ആശുപത്രിയിൽ ചികിത്സ തേടിയത്. ഇയാളുടെ കാലിൽ പൊള്ളലേറ്റതായി സൂചനയുണ്ട്. ഷറഫുദ്ധീൻ എന്ന പേരാണ് ഇയാൾ ആശുപത്രിയിൽ നൽകിയത്. ആശുപത്രിയിലെ സിസിടിവി ദൃശ്യം പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രാഥമിക ചികിത്സ നേടിയ ശേഷം പരിക്കേറ്റയാൾ ഉടൻ പോയതായും ആശുപത്രി അധികൃതർ പൊലീസിനോട് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/106902/it-is-suspected-that-the-accused-in-kozhikode-train-violence-case-went-to-kannur-hospital-for-treatmentit-is-also-indicated-that-the-accused-has-been-caught-by-the-police)