---
title: "കൃത്രിമ ജലപാതക്കെതിരെ ജനം ഒറ്റക്കെട്ട് ;  പന്ന്യന്നൂർ   വില്ലേജ് ഓഫീസിലേക്ക് നടന്ന  ബഹുജന മാർച്ചിൽ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകൾ"
english_title: "People united against artificial waterways;Hundreds of people, including women and children, took part in a mass march to the Pannianur village office"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/106829/people-united-against-artificial-waterwayshundreds-of-people-including-women-and-children-took-part-in-a-mass-march-to-the-pannianur-village-office"
published_at: "2023-04-03T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642a60ec591af_f7f6b991-d1b5-4e8c-9d16-aea52ae5b5f4.jpg"
keywords: []
---

# കൃത്രിമ ജലപാതക്കെതിരെ ജനം ഒറ്റക്കെട്ട് ;  പന്ന്യന്നൂർ   വില്ലേജ് ഓഫീസിലേക്ക് നടന്ന  ബഹുജന മാർച്ചിൽ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകൾ

> **Lead Summary:** കൃത്രിമ ജലപാതക്കെതിരെ രാഷ്ട്രീയം മറന്ന് ജനം ഒറ്റക്കെട്ടായതോടെ പ്രതിഷേധ മാർച്ചിൽ വൻജന പങ്കാളിത്തം. സ്ത്രീകളും കുട്ടികളുമടക്കം നൂറു കണക്കിനാളുകളാണ് പന്ന്യന്നൂർ വില്ലേജോഫീസിലേക്ക് നടന്ന മാർച്ചിൽ അണിചേർന്നത്. ഒന്നാകെ കുഴിച്ച് മൂടിയാലും പിറന്ന മണ്ണിൽ നിന്നും എങ്ങോട്ടും പോകില്ലെന്ന മുദ്രാവാക്യം അക്ഷരാർത്ഥത്തിൽ സർക്കാരിനെതിരെയുള്ള താക്കീത് തന്നെയായി. സി പി എം - ബി.ജെ.പി - കോൺഗ്രസ്, ജനതാദൾ, ലീഗ് പ്രവർത്തകരെല്ലാം തന്നെ കുടുംബസമേതം മാർച്ചിൽ അണിനിരന്നു.

## Article Content

കൃത്രിമ ജലപാതക്കെതിരെ രാഷ്ട്രീയം മറന്ന് ജനം ഒറ്റക്കെട്ടായതോടെ പ്രതിഷേധ മാർച്ചിൽ വൻജന പങ്കാളിത്തം. സ്ത്രീകളും കുട്ടികളുമടക്കം നൂറു കണക്കിനാളുകളാണ് പന്ന്യന്നൂർ വില്ലേജോഫീസിലേക്ക് നടന്ന മാർച്ചിൽ അണിചേർന്നത്. ഒന്നാകെ കുഴിച്ച് മൂടിയാലും പിറന്ന മണ്ണിൽ നിന്നും എങ്ങോട്ടും പോകില്ലെന്ന മുദ്രാവാക്യം അക്ഷരാർത്ഥത്തിൽ സർക്കാരിനെതിരെയുള്ള താക്കീത് തന്നെയായി. സി പി എം - ബി.ജെ.പി - കോൺഗ്രസ്, ജനതാദൾ, ലീഗ് പ്രവർത്തകരെല്ലാം തന്നെ കുടുംബസമേതം മാർച്ചിൽ അണിനിരന്നു.

ഏപ്രിൽ മാസത്തെ കനത്ത വെയിലിനെ അവഗണിച്ച് നൂറുകണക്കിനാളുകൾ അണിനിരന്നതോടെ പന്ന്യന്നൂരിൻ്റെ ചരിത്രത്തിൽ തന്നെ ഇടം നേടുന്ന തരത്തിൽ വമ്പിച്ച ബഹുജന പ്രകടനമായി മാറിയത്. കൃത്രിമജലപാത വിരുദ്ധ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ നടന്ന ബഹുജന മാർച്ച് പന്ന്യന്നൂർ പഞ്ചായത്തോഫീസിന് മുന്നിൽ നിന്നും ആരംഭിച്ച മാർച്ച് മേലെ ചമ്പാട് വില്ലേജ് ഓഫീസിനു മുന്നിൽ സമാപിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/106829/people-united-against-artificial-waterwayshundreds-of-people-including-women-and-children-took-part-in-a-mass-march-to-the-pannianur-village-office)