---
title: "ഒരു  വ്യക്തതയുമില്ലാതെ കൃത്രിമ ജലപാത ; നാളെ പന്ന്യന്നൂർ, പെരിങ്ങളം വില്ലേജ് ഓഫീസുകളിലേക്ക് ബഹുജന മാർച്ച്"
english_title: "An artificial waterway without any clarity;Mass march to Pannianur and Perimalam village offices tomorrow"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/106755/an-artificial-waterway-without-any-claritymass-march-to-pannianur-and-perimalam-village-offices-tomorrow"
published_at: "2023-04-02T18:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6429845090428_Untitled-2_copy.jpg"
keywords: []
---

# ഒരു  വ്യക്തതയുമില്ലാതെ കൃത്രിമ ജലപാത ; നാളെ പന്ന്യന്നൂർ, പെരിങ്ങളം വില്ലേജ് ഓഫീസുകളിലേക്ക് ബഹുജന മാർച്ച്

> **Lead Summary:** പാനൂർ : കൃത്രിമജലപാത സംബന്ധിച്ച കാര്യങ്ങൾക്കൊന്നും ഒരു വ്യക്തതയുമില്ലാത്തത് ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നു. 153 ഏക്കറാണ് ജലപാതക്കായി നിലവിലെ റൂട്ട് വഴി ഏറ്റെടുക്കേണ്ടത്. ഇതിനായി 153 കോടിയും വകയിരുത്തിയിട്ടുണ്ട്. 84 വീടുകൾ പൊളിച്ചു നീക്കേണ്ടി വരുമെന്നാണ് ഏകദേശ കണക്ക്. എന്നാൽ ഏറ്റെടുക്കേണ്ട ഭൂമിയുടെ സർവേ നമ്പർ പ്രകാരം കൂടുതൽ വീടുകൾ ഇല്ലാതാകുമെന്നാണ് നാട്ടുകാരുടെ കണക്ക്. ഇത്തരം അവ്യക്തതകൾ നിലനിൽക്കുന്നതിനാൽ ജലപാതക്കെതിരെ പന്ന്യന്നൂർ, പെരിങ്ങളംവില്ലേജിലേക്ക് നാളെ 9.30 ന് ബഹുജന മാർച്ചും ധർണ്ണയും നടത്തും.

## Article Content

പാനൂർ : കൃത്രിമജലപാത സംബന്ധിച്ച കാര്യങ്ങൾക്കൊന്നും ഒരു വ്യക്തതയുമില്ലാത്തത് ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നു. 153 ഏക്കറാണ് ജലപാതക്കായി നിലവിലെ റൂട്ട് വഴി ഏറ്റെടുക്കേണ്ടത്. ഇതിനായി 153 കോടിയും വകയിരുത്തിയിട്ടുണ്ട്. 84 വീടുകൾ പൊളിച്ചു നീക്കേണ്ടി വരുമെന്നാണ് ഏകദേശ കണക്ക്. എന്നാൽ ഏറ്റെടുക്കേണ്ട ഭൂമിയുടെ സർവേ നമ്പർ പ്രകാരം കൂടുതൽ വീടുകൾ ഇല്ലാതാകുമെന്നാണ് നാട്ടുകാരുടെ കണക്ക്. ഇത്തരം അവ്യക്തതകൾ നിലനിൽക്കുന്നതിനാൽ ജലപാതക്കെതിരെ പന്ന്യന്നൂർ, പെരിങ്ങളംവില്ലേജിലേക്ക് നാളെ 9.30 ന് ബഹുജന മാർച്ചും ധർണ്ണയും നടത്തും.

കൃത്രിമ ജലപാത വേണ്ടേ വേണ്ട; ഇത് നാടിന് ആപത്താണ് എന്ന മുദ്രാവാക്യമുയർത്തി പന്ന്യന്നൂർ, പെരിങ്ങളം വില്ലേജ് ആഫീസിലേക്ക് ബഹുജന മാർച്ചും ധർണ്ണയും നടത്തുക. തിങ്കളാഴ്ച രാവിലെ 9.30 ന് വലിയാണ്ടിപ്പീടികയിൽ ആരംഭിക്കുന്ന ബഹുജന മാർച്ച് പെരിങ്ങളം വില്ലേജ് ഓഫീസിൽ സമാപിക്കും. പാനൂർ നഗരസഭ ചെയർമാൻ വി. നാസർ മാസ്റ്റർ ധർണ്ണ ഉദ്ഘാടനം ചെയ്യും.

മനേക്കര പഞ്ചായത്ത് ഓഫീസ് പരിസരത്തു നിന്നും ആരംഭിക്കുന്ന ബഹുജന മാർച്ച് ചമ്പാട്ടെ പന്ന്യന്നൂർവില്ലേജ് ഓഫീസിൽ സമാപിക്കും. പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സി.ആർ നീലകണ്ഠൻ ഉദ്ഘാടനം ചെയ്യും. കൃത്രിമ ജലപാത പ്രതിരോധ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ നിർദ്ദിഷ്ട കൃത്രിമ ജലപാതാ നിർമ്മാണത്തിനെതിരെ നടത്തുന്ന പ്രക്ഷോഭസമരങ്ങളുടെ ഭാഗമായാണ് വില്ലേജ് ഓഫീസ് ബഹുജനമാർച്ചും ധർണ്ണയും സംഘടിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/106755/an-artificial-waterway-without-any-claritymass-march-to-pannianur-and-perimalam-village-offices-tomorrow)