---
title: "മഹാ ധന്വന്തരി ഹോമത്തിനിടെ  ക്ഷേത്രം വലം വച്ച് ശ്രീകൃഷ്ണ പരുന്ത് ; പാനൂരിലെ നിളാ മംഗളപുരം ക്ഷേത്രത്തിലെത്തിയ ഭക്തർക്ക്  ദർശനപുണ്യം."
english_title: "During the Maha Dhanvantari Homa, Shri Krishna Parunt flew around the temple;Devotees who came to Nila Mangalapuram temple in Panur were blessed with darshan."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/106744/during-the-maha-dhanvantari-homa-shri-krishna-parunt-flew-around-the-templedevotees-who-came-to-nila-mangalapuram-temple-in-panur-were-blessed-with-darshan"
published_at: "2023-04-02T16:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64295c11dad68_b5226950-88f3-45ab-b6f2-aa1ddb99417d.jpg"
keywords: []
---

# മഹാ ധന്വന്തരി ഹോമത്തിനിടെ  ക്ഷേത്രം വലം വച്ച് ശ്രീകൃഷ്ണ പരുന്ത് ; പാനൂരിലെ നിളാ മംഗളപുരം ക്ഷേത്രത്തിലെത്തിയ ഭക്തർക്ക്  ദർശനപുണ്യം.

> **Lead Summary:** നീളാമംഗളപുരം ശ്രീകൃഷ്ണക്ഷേത്രത്തിൽ മഹാധന്വന്തരി ഹോമം നടന്നു. രാവിലെ 8 മണിക്ക് ക്ഷേത്ര ഊരാളനും ആചാര്യനുമായ ബ്രഹ്മശ്രീ കുന്ദകുളങ്ങര ഇല്ലത്തു വാസുദേവൻ നമ്പൂതിരിപാട് മുഖ്യ കാർമികത്വം വഹിച്ചു. ഞായറാഴ്ച രാവിലെ അഭിഷേകം, മലർ നിവേദ്യം, ഗണപതി ഹോമം തുടങ്ങിയ പതിവ് പൂജകൾക്ക് ശേഷമാണ് ഹോമം ആരംഭിച്ചത്. ഭക്തരുടെ കണ്ഡമിടറിയുള്ള നാമ ജപത്തിൽ ശ്രീകൃഷ്ണപ്പരുന്ത് മൂന്നു വട്ടം ഹോമകുണ്ഡം വലം വെച്ചത് ഭക്തർക്ക് ജന്മസാക്ഷാത്ക്കാരമായ അനുഭൂതിയായി.

## Article Content

നീളാമംഗളപുരം ശ്രീകൃഷ്ണക്ഷേത്രത്തിൽ മഹാധന്വന്തരി ഹോമം നടന്നു. രാവിലെ 8 മണിക്ക് ക്ഷേത്ര ഊരാളനും ആചാര്യനുമായ ബ്രഹ്മശ്രീ കുന്ദകുളങ്ങര ഇല്ലത്തു വാസുദേവൻ നമ്പൂതിരിപാട് മുഖ്യ കാർമികത്വം വഹിച്ചു. ഞായറാഴ്ച രാവിലെ അഭിഷേകം, മലർ നിവേദ്യം, ഗണപതി ഹോമം തുടങ്ങിയ പതിവ് പൂജകൾക്ക് ശേഷമാണ് ഹോമം ആരംഭിച്ചത്. ഭക്തരുടെ കണ്ഡമിടറിയുള്ള നാമ ജപത്തിൽ ശ്രീകൃഷ്ണപ്പരുന്ത് മൂന്നു വട്ടം ഹോമകുണ്ഡം വലം വെച്ചത് ഭക്തർക്ക് ജന്മസാക്ഷാത്ക്കാരമായ അനുഭൂതിയായി.

ജന്മ സാക്ഷാത്ക്കാരത്തിൻ്റെ ആത്മനിർവൃതിയിൽ ഭഗവാൻ്റെ നാമം ആയിരങ്ങളിൽ നിന്നുയർന്നപ്പോൾ , കിലോമീറ്ററുകളോളം നാമജപമന്ത്രം അലയടിച്ചു. നീളാമംഗളപുരം ശ്രീകൃഷ്ണ ക്ഷേത്രം പ്രസിഡന്റ്‌ സി.കെ സജീവൻ, സെക്രട്ടറി സി.പി മനോജ്‌, ഖജാൻജി കെ. ബിനോയ്‌ , വൈസ് പ്രസിഡന്റ്‌ മാരായ ഷൈജു ഇത്തിക്ക, എ.കെ സതീശൻ, ജോയിന്റ് സെക്രട്ടറിമാരായ സി.പി ഷിജു സി പി, ജിതീഷ് മാണിക്കോത്ത്,എന്നിവരുടെ നേതൃത്വത്തിലുള്ള 31 അംഗ ഭരണസമിതി അംഗങ്ങളും മാതൃ സമിതി പ്രസിഡന്റ്‌ പി.പി പദ്മജ, സെക്രട്ടറി കെ. ബീന എന്നിവരുടെ നേതൃത്വത്തിലുള്ള മാതൃ സമിതി പ്രവർത്തകരും നാടിന്റെ നാനാദിക്കുകളിൽനിന്നുമുള്ള ആയിരക്കണക്കിന് ഭക്തരും ഹോമത്തിൽ പങ്കെടുക്കാനും ചടങ്ങ് ദർശിക്കാനുമായി ശ്രീകൃഷ്ണസന്നിധിയിലെത്തി.ആദ്ധ്യാത്മിക രംഗത്തെ നിരവധി പ്രമുഖരും ക്ഷേത്രത്തിലെ ചടങ്ങുകളിൽ എത്തിയിരുന്നു.ക്ഷേത്രവും പരിസരവും രാവിലെ മുതൽ ഉത്സവപ്രതീതിയിലായിരുന്നു. ക്ഷേത്രത്തിൽ രാവിലെ ലഘു ഭക്ഷണ വിതരണവും ഉച്ചയ്ക്ക് അന്നദാനവും നടന്നു. ആയിരങ്ങൾ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/106744/during-the-maha-dhanvantari-homa-shri-krishna-parunt-flew-around-the-templedevotees-who-came-to-nila-mangalapuram-temple-in-panur-were-blessed-with-darshan)