---
title: "കാണാതായ കൊളവല്ലൂർ സ്വദേശിനിയെ കണ്ടെത്തി."
english_title: "Missing Kovallur woman found."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/106739/missing-kovallur-woman-found"
published_at: "2023-04-02T16:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64295aa7ba642_download.jpg"
keywords: []
---

# കാണാതായ കൊളവല്ലൂർ സ്വദേശിനിയെ കണ്ടെത്തി.

> **Lead Summary:** കൊളവല്ലൂർ: കൊളവല്ലൂർ തൂവക്കുന്ന് സ്വദേശിനി രാധയെയാണ് മൂന്ന് ദിവസമായി കാൺമാനില്ലാതായത്. കഴിഞ്ഞ ദിവസം പറശ്ശിനിക്കടവിൽ കണ്ടവരുണ്ടായിരുന്നു. പിന്നീട് അവിടെ അന്വേഷിച്ചു ചെന്നപ്പോൾ കണ്ടെത്താനായില്ല.

## Article Content

കൊളവല്ലൂർ: കൊളവല്ലൂർ തൂവക്കുന്ന് സ്വദേശിനി രാധയെയാണ് മൂന്ന് ദിവസമായി കാൺമാനില്ലാതായത്. കഴിഞ്ഞ ദിവസം പറശ്ശിനിക്കടവിൽ കണ്ടവരുണ്ടായിരുന്നു. പിന്നീട് അവിടെ അന്വേഷിച്ചു ചെന്നപ്പോൾ കണ്ടെത്താനായില്ല.

തുടർന്ന് കൊളവല്ലൂർ പൊലീസും, നാട്ടുകാരും ഊർജിതമായി തിരയുന്നതിനിടെ ഞായറാഴ്ച ഉച്ചകഴിഞ്ഞ് വടകര ചോമ്പാലിൽ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് കൊളവല്ലൂർ പൊലീസ് ചോമ്പാലേക്ക് തിരിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/106739/missing-kovallur-woman-found)