---
title: "2022 - 23 വർഷത്തെ പദ്ധതി നിർവഹണം ; സംസ്ഥാന തലത്തിൽ  പാനൂർബ്ലോക്ക് പഞ്ചായത്ത് ഒന്നാമത്."
english_title: "Implementation of the 2022-23 year plan;Panoor Block Panchayat is the first at the state level."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/106552/implementation-of-the-2022-23-year-planpanoor-block-panchayat-is-the-first-at-the-state-level"
published_at: "2023-04-01T15:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6427feb46369e_Untitled-2_copy.jpg"
keywords: []
---

# 2022 - 23 വർഷത്തെ പദ്ധതി നിർവഹണം ; സംസ്ഥാന തലത്തിൽ  പാനൂർബ്ലോക്ക് പഞ്ചായത്ത് ഒന്നാമത്.

> **Lead Summary:** പാനൂർ: 2022 - 23 വാർഷിക പദ്ധതി വിഹിതം വിനിയോഗത്തിൽ 100.99 ശതമാനം കൈവരിച്ച് പാനൂർ ബ്ലോക്ക് പഞ്ചായത്ത്‌ സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടി.100 ശതമാനം തുക ചെലവഴിച്ച സംസ്ഥാനത്തെ ഏക ബ്ലോക്ക് പഞ്ചായത്തും പാനൂരാണ്. ബ്ലോക്ക് പഞ്ചായത്തിന്റെ ദീർഘ വീക്ഷണത്തോടെയുള്ള ആസൂത്രണത്തിന്റെ ഫലമായാണ് വിവിധ പ്രതിസന്ധികൾക്കിടയിലും വികസന ഫണ്ട്, ധനകാര്യ കമ്മീഷൻ ഗ്രാന്റ്, മെയിൻറ്റനൻസ് ഗ്രാന്റ് മുതലായ എല്ലാ സാമ്പത്തിക ഘടകങ്ങളിലും പൂർണ്ണ തോതിൽ തുക ചെലവഴിക്കുവാൻ സാധിച്ചത്.

## Article Content

പാനൂർ: 2022 - 23 വാർഷിക പദ്ധതി വിഹിതം വിനിയോഗത്തിൽ 100.99 ശതമാനം കൈവരിച്ച് പാനൂർ ബ്ലോക്ക് പഞ്ചായത്ത്‌ സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടി.100 ശതമാനം തുക ചെലവഴിച്ച സംസ്ഥാനത്തെ ഏക ബ്ലോക്ക് പഞ്ചായത്തും പാനൂരാണ്. ബ്ലോക്ക് പഞ്ചായത്തിന്റെ ദീർഘ വീക്ഷണത്തോടെയുള്ള ആസൂത്രണത്തിന്റെ ഫലമായാണ് വിവിധ പ്രതിസന്ധികൾക്കിടയിലും വികസന ഫണ്ട്, ധനകാര്യ കമ്മീഷൻ ഗ്രാന്റ്, മെയിൻറ്റനൻസ് ഗ്രാന്റ് മുതലായ എല്ലാ സാമ്പത്തിക ഘടകങ്ങളിലും പൂർണ്ണ തോതിൽ തുക ചെലവഴിക്കുവാൻ സാധിച്ചത്.

2021-22 വർഷത്തിലെ സ്വരാജ് ട്രോഫിക്കായ് മികച്ച തദ്ദേശഭരണ സ്ഥാപനങ്ങളെ നിർണ്ണയിക്കുന്ന തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് നാലാം സ്ഥാനവും പാനൂർ ബ്ലോക്കിനായിരുന്നു. തുടർച്ചയായി ആറാം വർഷമാണ് പാനൂർ ബ്ലോക്ക് വാർഷിക പദ്ധതി തുക 100 ശതമാനവും ചെലവഴിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത്‌ ഭരണസമിതിയുടെ നേതൃത്വത്തിൽ എല്ലാ നിർവഹണ ഉദ്യോഗസ്ഥരുടെയും അനുബന്ധ ഉദ്യോഗസ്ഥരുടെയും കൂട്ടായതും അർപ്പണ ബോധത്തോടെയുള്ള പരിശ്രമത്തിന്റെയും ഫലമായാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചതെന്നും തുടർ വർഷങ്ങളിൽ നൂതനവും വ്യത്യസ്തവുമായ പദ്ധതി പ്രവർത്തനങ്ങൾക്കാണ് ഊന്നൽ നൽകുന്നതെന്നും പാനൂർ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ. ശൈലജ അറിയിച്ചു. ടി.വി സുഭാഷാണ് ബി.ഡി.ഒ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/106552/implementation-of-the-2022-23-year-planpanoor-block-panchayat-is-the-first-at-the-state-level)