---
title: "ചമ്പാട് കുന്നുമ്മൽ യു.പി സ്കൂൾ 134 ആം വാർഷികം ആഘോഷിച്ചു."
english_title: "Champat Kunummal UP School celebrated its 134th anniversary."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/106543/champat-kunummal-up-school-celebrated-its-134th-anniversary"
published_at: "2023-04-01T14:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6427f85e0b5fe_Untitled-1_copy.jpg"
keywords: []
---

# ചമ്പാട് കുന്നുമ്മൽ യു.പി സ്കൂൾ 134 ആം വാർഷികം ആഘോഷിച്ചു.

> **Lead Summary:** ചമ്പാട്: വർഷത്തെ സർവീസിന് ശേഷം വിരമിച്ച കെ.പി ബാലകൃഷ്ണൻ മാസ്റ്റർക്കുള്ള യാത്രയയപ്പും നടന്നു. പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ അശോകൻ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. വിരമിക്കുന്ന അധ്യാപകൻ കെ.പി ബാലകൃഷ്ണനുള്ള ഉപഹാരം പ്രസിഡണ്ട് കൈമാറി. സ്കൂളിലെ വിദ്യാർത്ഥി ടി.കെ ഋതുനന്ദ് വരച്ച ചിത്രവും ബാലകൃഷ്ണൻ മാസ്റ്റർ ഏറ്റുവാങ്ങി.

## Article Content

ചമ്പാട്: വർഷത്തെ സർവീസിന് ശേഷം വിരമിച്ച കെ.പി ബാലകൃഷ്ണൻ മാസ്റ്റർക്കുള്ള യാത്രയയപ്പും നടന്നു. പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ അശോകൻ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. വിരമിക്കുന്ന അധ്യാപകൻ കെ.പി ബാലകൃഷ്ണനുള്ള ഉപഹാരം പ്രസിഡണ്ട് കൈമാറി. സ്കൂളിലെ വിദ്യാർത്ഥി ടി.കെ ഋതുനന്ദ് വരച്ച ചിത്രവും ബാലകൃഷ്ണൻ മാസ്റ്റർ ഏറ്റുവാങ്ങി.

സ്കൂളിലെ വിദ്യാർത്ഥികളെ കളരി അഭ്യസിപ്പിച്ച വത്സൻ ഗുരുക്കൾക്കുള്ള ഉപഹാരവും ചടങ്ങിൽ കൈമാറി. വാർഡംഗം എം വി ബീന അധ്യക്ഷയായി. ഏഷ്യാനെറ്റ് - അമൃത ടിവി ഫെയിം ജിഗീഷ് ഗിന്നസ് മുഖ്യാതിഥിയായി. പിടിഎ പ്രസി.ഐ.ടി.കെ പ്രശാന്ത്, മദർ പിടിഎ പ്രസി. സുബിന, മാനേജ്മെൻ്റ് പ്രതിനിധി വി.കെ രഘു, എൽ പി സ്കൂൾ പ്രധാനധ്യാപിക ഗീത എന്നിവർ സംസാരിച്ചു. കെ.പി ബാലകൃഷ്ണൻ മാസ്റ്റർ മറുപടി പ്രസംഗം നടത്തി. കുന്നുമ്മൽ യു.പി പ്രധാനധ്യാപകൻ കെ.എ ശരത്ത് സ്വാഗതവും, സി.കെ ദൃശ്യ നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും വിവിധ കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/106543/champat-kunummal-up-school-celebrated-its-134th-anniversary)