---
title: "കല്ലിക്കണ്ടി പാലം തിങ്കളാഴ്ച മുതൽ വീണ്ടും അടച്ചിടും"
english_title: "Kallikandi bridge will be closed again from Monday"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/106518/kallikandi-bridge-will-be-closed-again-from-monday"
published_at: "2023-04-01T13:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6427e282d6d78_Untitled-2_copy.jpg"
keywords: []
---

# കല്ലിക്കണ്ടി പാലം തിങ്കളാഴ്ച മുതൽ വീണ്ടും അടച്ചിടും

> **Lead Summary:**  കല്ലിക്കണ്ടി: പുനർനിർമ്മിക്കുന്ന കല്ലിക്കണ്ടി പാലം പ്രവൃത്തിയുമായി ബന്ധപ്പെട്ട് അനുബന്ധ റോഡ് ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാൽ ഇതുവഴിയുള്ള വാഹന ഗതാഗതം തിങ്കളാഴ്ച മുതൽ 7 ദിവസത്തേക്ക് പൂർണ്ണമായും നിരോധിക്കും.

## Article Content

 കല്ലിക്കണ്ടി: പുനർനിർമ്മിക്കുന്ന കല്ലിക്കണ്ടി പാലം പ്രവൃത്തിയുമായി ബന്ധപ്പെട്ട് അനുബന്ധ റോഡ് ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാൽ ഇതുവഴിയുള്ള വാഹന ഗതാഗതം തിങ്കളാഴ്ച മുതൽ 7 ദിവസത്തേക്ക് പൂർണ്ണമായും നിരോധിക്കും.

പാനൂർ പാറാട് വഴി നാദാപുരം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പാറാട് - കുന്നോത്ത്പറമ്പ് - തൂവക്കുന്ന് - കല്ലിക്കണ്ടി വഴിയും പാറാട് വഴി പാനൂരിലേക്ക് പോകേണ്ട വാഹനങ്ങൾ കല്ലിക്കണ്ടി - തുവ്വക്കുന്നു - കുന്നോത്ത്പറമ്പ് വഴി പാറാടിലേക്കും പോകേണ്ടതാണെന്ന് കണ്ണൂർ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/106518/kallikandi-bridge-will-be-closed-again-from-monday)