---
title: "അരങ്ങിൽ ശ്രീധരൻ അഴിമതിയുടെ കറപുരളാത്ത നിസ്വാർത്ഥ സോഷ്യലിസ്റ്റാണെന്ന് കെ.പി മോഹനൻ എം എൽ എ"
english_title: "KP Mohanan MLA said that Sreedharan is a selfless socialist who is not tainted by corruption in the arena."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/106365/kp-mohanan-mla-said-that-sreedharan-is-a-selfless-socialist-who-is-not-tainted-by-corruption-in-the-arena"
published_at: "2023-03-31T18:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6426df7bd0478_Untitled-1_copy.jpg"
keywords: []
---

# അരങ്ങിൽ ശ്രീധരൻ അഴിമതിയുടെ കറപുരളാത്ത നിസ്വാർത്ഥ സോഷ്യലിസ്റ്റാണെന്ന് കെ.പി മോഹനൻ എം എൽ എ

> **Lead Summary:** പാനൂർ : എൽ.ജെ.ഡി കൂത്ത്പറമ്പ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രമുഖ സോഷ്യലിസ്റ്റും കേന്ദ്ര മന്ത്രിയുമായിരുന്ന അരങ്ങിൽ ശ്രീധരൻ ജന്മശതാബ്ദി സമ്മേളനം പാനൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. .

## Article Content

പാനൂർ : എൽ.ജെ.ഡി കൂത്ത്പറമ്പ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രമുഖ സോഷ്യലിസ്റ്റും കേന്ദ്ര മന്ത്രിയുമായിരുന്ന അരങ്ങിൽ ശ്രീധരൻ ജന്മശതാബ്ദി സമ്മേളനം പാനൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. .

സാധാരണക്കാരുടെ കൂടെ നിന്ന് പ്രവർത്തിച്ച നേതാവായിരുന്നു അരങ്ങിൽ ശ്രീധരനെന്നും കെ.പി.മോഹനൻ അനുസ്മരിച്ചു. എൽ.ജെ.ഡി.സംസ്ഥാന സിക്രട്ടറി ഇ.പി.ദാമോദരൻ മാസ്റ്റർ അരങ്ങിൽ ശ്രീധരൻ അനുസ്മരണ പ്രഭാഷണം നടത്തി. കുത്തുപറമ്പ് മണ്ഡലം പ്രസിഡൻ്റ് എൻ.ധനഞ്ജയൻ അധ്യക്ഷനായി. കെ.പി.ചന്ദ്രൻ മാസ്റ്റർ, വി.കെ. കുഞ്ഞിരാമൻ ഒ.പി. ഷീജ, , രവീന്ദ്രൻ കുന്നോത്ത്, കരുവാങ്കണ്ടി ബാലൻ, കെ.കുമാരൻ എന്നിവർ സംസാരിച്ചു. പി.ദിനേശൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/106365/kp-mohanan-mla-said-that-sreedharan-is-a-selfless-socialist-who-is-not-tainted-by-corruption-in-the-arena)