---
title: "ഡിജിറ്റൽ ആർട്ടിനെ ഓർമ്മ ചിത്രങ്ങളിലൂടെ ജനകീയമാക്കാൻ യുവചിത്രകാരി യാമിനി ; ചിത്രപ്രദർശനം ഏപ്രിൽ 2 മുതൽ 8 വരെ തലശേരിയിൽ "
english_title: "Young artist Yamini to popularize digital art through memory paintings;Film exhibition from 2nd to 8th April at Thalassery"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/106332/young-artist-yamini-to-popularize-digital-art-through-memory-paintingsfilm-exhibition-from-2nd-to-8th-april-at-thalassery"
published_at: "2023-03-31T15:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6426b0bc8a59c_Untitled-1_copy.jpg"
keywords: []
---

# ഡിജിറ്റൽ ആർട്ടിനെ ഓർമ്മ ചിത്രങ്ങളിലൂടെ ജനകീയമാക്കാൻ യുവചിത്രകാരി യാമിനി ; ചിത്രപ്രദർശനം ഏപ്രിൽ 2 മുതൽ 8 വരെ തലശേരിയിൽ 

> **Lead Summary:** തലശേരി: ഡിജിറ്റൽ ആർട്ടിനെ ഓർമ്മ ചിത്രങ്ങളിലൂടെ ജനകീയമാക്കാൻ യുവചിത്രകാരി യാമിനി. പോയ കാലത്തെ ഓർമ്മകളെ കൂട്ടുപിടിച്ച് പ്രശസ്ത യുവ ചിത്രകാരി യാമിനി ഒരുക്കുന്ന ഡിജിറ്റൽ ചിത്രപ്രദർശനം ഏപ്രിൽ രണ്ടിന് തിരുവങ്ങാട്ടെ കേരള ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ ആരംഭിക്കും. 40 ഓളം ചിത്രങ്ങളുടെ പ്രദർശനമാണ് ഒരുക്കുന്നതെന്ന് സംഘാടകർ തലശേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

തലശേരി: ഡിജിറ്റൽ ആർട്ടിനെ ഓർമ്മ ചിത്രങ്ങളിലൂടെ ജനകീയമാക്കാൻ യുവചിത്രകാരി യാമിനി. പോയ കാലത്തെ ഓർമ്മകളെ കൂട്ടുപിടിച്ച് പ്രശസ്ത യുവ ചിത്രകാരി യാമിനി ഒരുക്കുന്ന ഡിജിറ്റൽ ചിത്രപ്രദർശനം ഏപ്രിൽ രണ്ടിന് തിരുവങ്ങാട്ടെ കേരള ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ ആരംഭിക്കും. 40 ഓളം ചിത്രങ്ങളുടെ പ്രദർശനമാണ് ഒരുക്കുന്നതെന്ന് സംഘാടകർ തലശേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഡിജിറ്റൽ ആർട്ടിനെയും, അതിൻ്റെ സാദ്ധ്യതകളേയും പുതുതലമുറക്ക് പരിചയപ്പെടുത്താനും, ഡിജിറ്റൽ മീഡിയയിലൂടെയുള്ള കഥാവിഷ്ക്കാരം വേറിട്ട ശൈലിയിലൂടെ ആസ്വാദകരിലേക്ക് എത്തിക്കുകയുമാണ് പ്രദർശനം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ചിത്രകാരി യാമിനി പറഞ്ഞു. ഞായറാഴ്ച്ച വൈകീട്ട് 3 മണിക്ക് കെ.പി.മോഹനൻ എം എൽ എ പ്രദർശനം ഉദ്ഘാടനം ചെയ്യും.

ലളിതകലാ അക്കാദമി മുൻ സെക്രട്ടറി പൊന്ന്യം ചന്ദ്രൻ അധ്യക്ഷത വഹിക്കും. ചിത്രകാരി കെ.ഇ.സുലോചന, സിസ്റ്റർ മിനിഷ, ഗായകൻ എം.മുസ്തഫ, ചാലക്കര പുരുഷു, സോമൻ പന്തക്കൽ എന്നിവർ സംബന്ധിക്കും. പ്രദർശനം ഏപ്രിൽ 8 ന് സമാപിക്കും. മഞ്ഞോടി സ്കൂൾ ഓഫ് ആർട്സ് മുൻ പ്രിൻസിപ്പൽ വേണുഗാപാലൻ, സന്തോഷ് ചിറക്കര, ലോഹിദാസ് എന്നിവരുടെ കീഴിലാണ് യാമിനി ചിത്രം വര അഭ്യസിച്ചത്. യാമിനിയുടെ രണ്ടാമത് ചിത്രപ്രദർശനമാണിത്. വാർത്താ സമ്മേളനത്തിൽ പ്രശസ്ത ചിത്രകാരൻ സെൽവൻ മേലൂർ, പി.സുനിൽകുമാർ, യാമിനിയുടെ മാതാവ് കെ.രൂപശ്രീ എന്നിവരും സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/106332/young-artist-yamini-to-popularize-digital-art-through-memory-paintingsfilm-exhibition-from-2nd-to-8th-april-at-thalassery)