---
title: "പാനൂർ ബ്ലോക്ക് പഞ്ചായത്തിന് മുൻ വശത്തെ  റോഡിന് ഒടുവിൽ ശാപമോക്ഷം ; 110 മീറ്റർ റോഡ് ഇൻ്റർലോക്ക് ചെയ്യാനെടുത്തത് ഒന്നര മാസം..!"
english_title: "The road in front of Panur Block Panchayat is finally cursed;It took a month and a half to interlock the 110 meter road..!"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/106261/the-road-in-front-of-panur-block-panchayat-is-finally-cursedit-took-a-month-and-a-half-to-interlock-the-110-meter-road"
published_at: "2023-03-31T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64266d3b0c0c5_Untitled-1_copy.jpg"
keywords: []
---

# പാനൂർ ബ്ലോക്ക് പഞ്ചായത്തിന് മുൻ വശത്തെ  റോഡിന് ഒടുവിൽ ശാപമോക്ഷം ; 110 മീറ്റർ റോഡ് ഇൻ്റർലോക്ക് ചെയ്യാനെടുത്തത് ഒന്നര മാസം..!

> **Lead Summary:** പാനൂർ: പാനൂർ ബ്ലോക്ക് പഞ്ചായത്തിന് മുന്നിലെ റോഡ് ഇൻറർലോക്ക് ചെയ്യാൻ ഒന്നര മാസം മുമ്പാണ് അടച്ചത്. കൂരാറ ഭാഗത്തേക്കുള്ള ബസുകളും, നിരവധി വാഹനങ്ങളും കടന്നു പോകുന്ന വഴിയാണിത്. എഞ്ചിനീയറിംഗ് വിഭാഗം, കൃഷി അസി.ഡയറക്ടർ, ക്ഷീര വികസന ഓഫീസ്, വനിത ശിശു വികസന പദ്ധതി ഓഫീസ്, പട്ടികജാതി വികസന ഓഫീസ്, വ്യവസായ വികസന ഓഫീസ് തുടങ്ങി പ്രമുഖ ഓഫീസുകൾ പ്രവർത്തിക്കുന്ന പാനൂർ ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള വാഹനങ്ങൾ വേറെയും.

## Article Content

പാനൂർ: പാനൂർ ബ്ലോക്ക് പഞ്ചായത്തിന് മുന്നിലെ റോഡ് ഇൻറർലോക്ക് ചെയ്യാൻ ഒന്നര മാസം മുമ്പാണ് അടച്ചത്. കൂരാറ ഭാഗത്തേക്കുള്ള ബസുകളും, നിരവധി വാഹനങ്ങളും കടന്നു പോകുന്ന വഴിയാണിത്. എഞ്ചിനീയറിംഗ് വിഭാഗം, കൃഷി അസി.ഡയറക്ടർ, ക്ഷീര വികസന ഓഫീസ്, വനിത ശിശു വികസന പദ്ധതി ഓഫീസ്, പട്ടികജാതി വികസന ഓഫീസ്, വ്യവസായ വികസന ഓഫീസ് തുടങ്ങി പ്രമുഖ ഓഫീസുകൾ പ്രവർത്തിക്കുന്ന പാനൂർ ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള വാഹനങ്ങൾ വേറെയും.

യുദ്ധകാലാടിസ്ഥാനത്തിൽ തീർക്കേണ്ട റോഡുപണിയാണ് ഇഴഞ്ഞു നീങ്ങിയത്. എഞ്ചിനീയറിംഗ് വിഭാഗം കരാറുകാരനെയും, കരാറുകാരൻ എഞ്ചിനീയറിംഗ് വിഭാഗത്തെയും കുറ്റപ്പെടുത്തിയപ്പോൾ ദുരിതത്തിലായത് യാത്രക്കാരാണ്. ബ്ലോക്ക് പഞ്ചായത്തിൻ്റെ തനത് ഫണ്ട് ഉപയോഗിച്ചാണ് റോഡ് ഇൻ്റർലോക്ക് ചെയ്തത്. താഴെ ചമ്പാട് നിന്നും ബ്ലോക്ക് പഞ്ചായത്ത് വരെയാണ് ഇൻ്റർലോക്ക് ചെയ്തത്. ഇൻ്റർലോക്കിൻ്റെ രണ്ടാം ഘട്ടം ഉണ്ടാകുമെങ്കിലും എപ്പോൾ ചെയ്യുമെന്നുറപ്പില്ല. എന്തായാലും റോഡ് ഗതാഗതത്തിനായി തുറന്നുകൊടുക്കൽ ഉത്സവാന്തരീക്ഷത്തിലാക്കാനാണ് തീരുമാനം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/106261/the-road-in-front-of-panur-block-panchayat-is-finally-cursedit-took-a-month-and-a-half-to-interlock-the-110-meter-road)