---
title: "പാനൂർ ലയൺസ് ക്ലബിൻ്റെ നേതൃത്വത്തിൽ പ്രമേഹരോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു."
english_title: "Diabetes diagnosis camp was organized under the leadership of Panur Lions Club"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/106238/diabetes-diagnosis-camp-was-organized-under-the-leadership-of-panur-lions-club"
published_at: "2023-03-31T09:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6426545d090ac_Untitled-1_copy.jpg"
keywords: []
---

# പാനൂർ ലയൺസ് ക്ലബിൻ്റെ നേതൃത്വത്തിൽ പ്രമേഹരോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു.

> **Lead Summary:** പാനൂർ : പാനൂർ ഹയർ സെക്കൻ്ററി സ്കൂളിന് മുന്നിലായി സംഘടിപ്പിച്ച ക്യാമ്പിൽ നിരവധിയാളുകൾ പങ്കെടുത്ത് പരിശോധന നടത്തി. ലയൺസ് ക്ലബ് അഡീ.ക്യാബിനറ്റ് സെക്രട്ടറി കെ.പി ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

## Article Content

പാനൂർ : പാനൂർ ഹയർ സെക്കൻ്ററി സ്കൂളിന് മുന്നിലായി സംഘടിപ്പിച്ച ക്യാമ്പിൽ നിരവധിയാളുകൾ പങ്കെടുത്ത് പരിശോധന നടത്തി. ലയൺസ് ക്ലബ് അഡീ.ക്യാബിനറ്റ് സെക്രട്ടറി കെ.പി ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ലയൺസ് ക്ലബ് പ്രസിഡണ്ട് കെ.പി സുനിൽ കുമാർ അധ്യക്ഷനായി. കെ.കൃഷ്ണൻ, പി.പവിത്രൻ, സെക്രട്ടറി ഗീത കൊമ്മേരി എന്നിവർ സംസാരിച്ചു. ട്രഷറർ എം.ജി മനേഷ്, ശോഭനാ ജയചന്ദ്രൻ, പി. രാഘവൻ മാസ്റ്റർ, ലിയോ ക്ലിനിക്കൽ ലാബ് ജീവനക്കാരായ ഉദയപ്രകാശ്, അമേഘ, ദീപക്ക് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/106238/diabetes-diagnosis-camp-was-organized-under-the-leadership-of-panur-lions-club)