---
title: "പാനൂരിൽ അക്രമം നടന്ന ക്ഷേത്രം സന്ദർശിച്ച് മുസ്ലിം ലീഗ് നേതാക്കൾ"
english_title: "Muslim League leaders visited the temple where violence took place in Panur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/106125/muslim-league-leaders-visited-the-temple-where-violence-took-place-in-panur"
published_at: "2023-03-30T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64255cc3d2b33_Untitled-2_copy.jpg"
keywords: []
---

# പാനൂരിൽ അക്രമം നടന്ന ക്ഷേത്രം സന്ദർശിച്ച് മുസ്ലിം ലീഗ് നേതാക്കൾ

> **Lead Summary:** പാനൂർ : പാനൂരിനടുത്ത് കല്ലിക്കണ്ടി ശ്രീകൃഷ്ണ ക്ഷേ ത്രത്തിന് നേരെയാണ് സാമൂഹിക ദ്രോഹികളുടെ അക്രമം ഉണ്ടായത്. ക്ഷേത്രത്തിനക ത്ത് തീയിടുകയും ശ്രീകോവിൽ പടിയിൽ തുണികളും പേപ്പറുകളും ഉപയോഗിച്ച് തീയിട്ട നിലയി ലുമായിരുന്നു. അമ്പലത്തിന്റെ ഓഫിസ് റൂമിന് മുന്നിലും കൽവിളക്കിന് മുന്നിലും വയർ കുട്ടിയിട്ട് തീയിട്ടു. പായസം നിവേദിക്കുന്ന ഉരുളി മതിലിൽ വെച്ച നിലയിലുമായിരുന്നു. ബുധനാഴ്ച രാത്രിയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്.

## Article Content

പാനൂർ : പാനൂരിനടുത്ത് കല്ലിക്കണ്ടി ശ്രീകൃഷ്ണ ക്ഷേ ത്രത്തിന് നേരെയാണ് സാമൂഹിക ദ്രോഹികളുടെ അക്രമം ഉണ്ടായത്. ക്ഷേത്രത്തിനക ത്ത് തീയിടുകയും ശ്രീകോവിൽ പടിയിൽ തുണികളും പേപ്പറുകളും ഉപയോഗിച്ച് തീയിട്ട നിലയി ലുമായിരുന്നു. അമ്പലത്തിന്റെ ഓഫിസ് റൂമിന് മുന്നിലും കൽവിളക്കിന് മുന്നിലും വയർ കുട്ടിയിട്ട് തീയിട്ടു. പായസം നിവേദിക്കുന്ന ഉരുളി മതിലിൽ വെച്ച നിലയിലുമായിരുന്നു. ബുധനാഴ്ച രാത്രിയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്.

കൊളവല്ലൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. അക്രമം നടന്ന ക്ഷേത്രം മുസ്ലിം ലീഗ് കൂത്ത്പറമ്പ് മണ്ഡലം ജനറൽ സെക്രട്ടറി പി.കെ ഷാഹുൽ ഹമീദിൻ്റെ നേതൃത്വത്തിൽ സന്ദർശിച്ചു. യൂത്ത് ലീഗ് നേതാവ് നൗഷാദ് അണിയാരവും ഒപ്പമുണ്ടായിരുന്നു. നാട്ടിൽ കലാപമുണ്ടാക്കാനുള്ള സാമൂഹ്യ ദ്രോഹികളുടെ നീക്കം സമൂഹം ഗൗരവത്തോടെ കാണണമെന്ന് ഷാഹുൽ ഹമീദ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/106125/muslim-league-leaders-visited-the-temple-where-violence-took-place-in-panur)