---
title: "വലിച്ചെറിയൽ മുക്ത നഗരസഭയാവാൻ പാനൂർ ;  സംഘാടക സമിതിയായി"
english_title: "Panur to become dumping free municipality;As the organizing committee"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/106110/panur-to-become-dumping-free-municipalityas-the-organizing-committee"
published_at: "2023-03-30T14:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64255063a120e_Untitled-1_copy.jpg"
keywords: []
---

# വലിച്ചെറിയൽ മുക്ത നഗരസഭയാവാൻ പാനൂർ ;  സംഘാടക സമിതിയായി

> **Lead Summary:** പാനൂർ: പകർച്ചവ്യാധി പ്രതിരോധ യജ്ഞത്തിൻ്റെയും, വലിച്ചെറിയൽ യുക്ത കേരളത്തിൻ്റെയും, മഴക്കാലപൂർവ ശുചീകരണത്തിൻ്റെയും ഭാഗമായി പാനൂർ നഗരസഭ ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു. സംഘാടക സമിതി രൂപീകരണവും നടന്നു. പാനൂർ വ്യാപാരഭവനിൽ നടന്ന പരിപാടി നഗരസഭ ചെയർമാൻ വി.നാസർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

## Article Content

പാനൂർ: പകർച്ചവ്യാധി പ്രതിരോധ യജ്ഞത്തിൻ്റെയും, വലിച്ചെറിയൽ യുക്ത കേരളത്തിൻ്റെയും, മഴക്കാലപൂർവ ശുചീകരണത്തിൻ്റെയും ഭാഗമായി പാനൂർ നഗരസഭ ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു. സംഘാടക സമിതി രൂപീകരണവും നടന്നു. പാനൂർ വ്യാപാരഭവനിൽ നടന്ന പരിപാടി നഗരസഭ ചെയർമാൻ വി.നാസർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ആരോഗ്യ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇൻ ചാർജ് എൻ.എ കരീം അധ്യക്ഷത വഹിച്ചു. ഹെൽത്ത് സൂപ്പർവൈസർ കെ. ബാബു പ്രവർത്തന കലണ്ടർ വിശദീകരിച്ചു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഇബ്രാഹിം ഹാജി, ടി.കെ ഹനീഫ, കൗൺസിലർമാരായ എം ടി കെ ബാബു, കെ.രാജേഷ്, ഹരിതകേരള മിഷൻ സി.ഇ.ഒ ലതാ കാണി, ശുചിത്വമിഷൻ പ്രതിനിധി എസ്. ദിനേഷ് എന്നിവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ പി. മൊയ്തു സ്വാഗതവും, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വി.കെ മജീദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/106110/panur-to-become-dumping-free-municipalityas-the-organizing-committee)