---
title: "വിമാന കമ്പിനികളുടെ ആകാശക്കൊള്ള ;  പ്രവാസി സംഘം പാനൂർ ഏരിയാ കമ്മിറ്റി  പോസ്റ്റോഫീസിലേക്ക് പ്രതിഷേധ ധർണ നടത്തി."
english_title: "Airline hijacking;The expatriate group staged a protest dharna to the Panur Area Committee Post Office."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/106088/airline-hijackingthe-expatriate-group-staged-a-protest-dharna-to-the-panur-area-committee-post-office"
published_at: "2023-03-30T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6425345386cc1_Untitled-2_copy.jpg"
keywords: []
---

# വിമാന കമ്പിനികളുടെ ആകാശക്കൊള്ള ;  പ്രവാസി സംഘം പാനൂർ ഏരിയാ കമ്മിറ്റി  പോസ്റ്റോഫീസിലേക്ക് പ്രതിഷേധ ധർണ നടത്തി.

> **Lead Summary:** പാനൂർ: പ്രവാസി സംഘം പാനൂർ ഏരിയാ കമ്മിറ്റി പോസ്റ്റോഫീസിലേക്ക് പ്രതിഷേധ ധർണ നടത്തി. നിരവധി പ്രവാസികൾ പ്രതിഷേധ ധർണയിൽ പങ്കെടുത്തു. വിഷു, റംസാൻ, സ്കൂളവധി എന്നിവ അടുത്ത സാഹചര്യത്തിൽ വിമാന കമ്പിനികൾ അന്യായമായി ടിക്കറ്റ് നിരക്കുകൾ വർധിപ്പിച്ചതിനെതിരെയാണ് പ്രവാസി സംഘം പാനൂർ ഏരിയാ കമ്മിറ്റി പ്രതിക്ഷേധ ധർണ സംഘടിപ്പിച്ചത്. പ്രവാസി സംഘം കണ്ണൂർ ജില്ലാ സെക്രട്ടറി പ്രശാന്ത് കുട്ടാമ്പള്ളി ഉദ്ഘാടനം ചെയ്തു.

## Article Content

പാനൂർ: പ്രവാസി സംഘം പാനൂർ ഏരിയാ കമ്മിറ്റി പോസ്റ്റോഫീസിലേക്ക് പ്രതിഷേധ ധർണ നടത്തി. നിരവധി പ്രവാസികൾ പ്രതിഷേധ ധർണയിൽ പങ്കെടുത്തു. വിഷു, റംസാൻ, സ്കൂളവധി എന്നിവ അടുത്ത സാഹചര്യത്തിൽ വിമാന കമ്പിനികൾ അന്യായമായി ടിക്കറ്റ് നിരക്കുകൾ വർധിപ്പിച്ചതിനെതിരെയാണ് പ്രവാസി സംഘം പാനൂർ ഏരിയാ കമ്മിറ്റി പ്രതിക്ഷേധ ധർണ സംഘടിപ്പിച്ചത്. പ്രവാസി സംഘം കണ്ണൂർ ജില്ലാ സെക്രട്ടറി പ്രശാന്ത് കുട്ടാമ്പള്ളി ഉദ്ഘാടനം ചെയ്തു.

പാനൂർ ഏരിയാ പ്രസിഡണ്ട് സി.കെ ശ്രീജേഷ് അധ്യക്ഷനായി. സെക്രട്ടറി കെ.വി മുകുന്ദൻ സ്വാഗതം പറഞ്ഞു. നസീർ ഇടവലത്ത്, ടി.ടി അസ്ക്കർ, എം പി കുമാരൻ, കെ.ടി.കെ ബാബു, രവി പാറാട്, കെ.ടി കുഞ്ഞിക്കണ്ണൻ, സുരേഷ് കണ്ണൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/106088/airline-hijackingthe-expatriate-group-staged-a-protest-dharna-to-the-panur-area-committee-post-office)