മണ്‍മറഞ്ഞു പോയ നാട്ടുകൂട്ടായ്മയുടെ നന്മയും സ്‌നേഹവും പന്തലിച്ച ഒരു കല്യാണം

 മണ്‍മറഞ്ഞു പോയ നാട്ടുകൂട്ടായ്മയുടെ നന്മയും സ്‌നേഹവും പന്തലിച്ച ഒരു  കല്യാണം
Oct 4, 2021 12:11 PM | By Truevision Admin

പാനൂര്‍ : പാനൂരിടത്ത് പാലത്തായിലെ തയ്യുള്ളതില്‍ അശോകന്‍ - റീജ ദമ്പതികളുടെ മകള്‍ അനുശ്രീയുടെ കല്ല്യാണം നാട്ടുകാര്‍ ആഘോഷമാക്കി. ഗതകാല സ്മരണയില്‍ മണ്‍മറഞ്ഞു പോയ നാട്ടുകൂട്ടായ്മയുടെ നന്മയും സ്‌നേഹവും പന്തലിച്ച ഈ കല്യാണം, പാലത്തായിക്കാരുടെ മനസുകളില്‍ കോരിയിട്ടത് സൗഹൃദത്തിന്റേയും കൂട്ടായ്മയുടേയും ഉത്സവമാണ്.

ഗതകാല സ്മരണയില്‍ മണ്‍മറഞ്ഞു പോയ നാട്ടുകൂട്ടായ്മയുടെ നന്മയും സ്‌നേഹവും പന്തലിച്ച ഈ കല്യാണം പാലത്തായിക്കാരുടെ മനസുകളില്‍ കോരിയിട്ടത് സൗഹൃദത്തിന്റേയും കൂട്ടായ്മയുടേയും ഉത്സവമാണ്. പാലത്തായിലെ തയു ള്ളതില്‍ അശോകന്‍ - റീജദമ്പതികളുടെ മകള്‍ അനുശ്രീയുടെ കല്ല്യാണമാണ് നാട്ടുകാര്‍ കൈമെയ് മറന്ന് ഹൃദയത്തിലേറ്റു വാങ്ങിയത്.പഴയ കാലങ്ങളിലെ കല്ല്യാണനുഭവങ്ങള്‍ പുന:സൃഷ്ടിക്കുന്നതായി അയല്‍പക്കക്കാരുടെ മെയ്യധ്വാനം. ആഴ്ചകള്‍ക്ക് മുന്‍പേ പന്തലിടാനുള്ള കവുങ്ങുകള്‍ പാലത്തായി പുഞ്ചയില്‍ നിന്നുo എത്തിച്ചു. തെങ്ങോല മടഞ്ഞത് തൊട്ടില്‍പ്പാലത്ത് നിന്നും.

കവുങ്ങ് മുറിയും കാല്‍നാട്ടലും ഓല മേയലുമെല്ലാം ദിവസങ്ങളായി തകൃതിയായി നടന്നു. വീട്ടുജോലി പോലും ബംഗാളികളെ കൊണ്ട് ചെയ്യിക്കുന്ന ഇക്കാലത്ത് അഞ്ച് പൈസ കൂലി വാങ്ങാതെയാണ് നാട്ടിന്റെ പ്രിയപ്പെട്ട തെങ്ങ് കയറ്റക്കാരന്‍ അശോകന്റെ ചങ്ങാതികളും അയല്‍പക്കത്തുള്ളവരും ശര്‍മ്മത്തിനെത്തിയത്.ഈന്തപ്പട്ട കൊണ്ട് പന്തല്‍മറയും വാഴക്കുല കൊണ്ട് സ്വാഗത ക മാനവും അപൂര്‍വ്വമായ ഈന്തിന്‍ ചക്ക കൊണ്ട് അലങ്കാരവും കാഴ്ചപ്പെരുമയായി.

കല്യാണ മുറ്റത്ത് ഒരുക്കിയ അമേരിക്ക ബര്‍മ്മ ചായക്കട ഈ കുടുംബത്തിന്റെപതിറ്റാണ്ടുകള്‍ക്കപ്പുറത്തെ ബര്‍മ്മാബന്ധത്തിന്റെ നേര്‍ക്കാഴ്ചയായി.അശോകന്റെ മുത്തഛന്‍ കുഞ്ഞുട്ടി രണ്ടാം ലോകമഹായുദ്ധകാലത്ത് ബര്‍മ്മയില്‍ നിന്ന് നടന്ന് വന്നതും അമേരിക്കയെ പുകഴ്ത്തി പറഞ്ഞതുമൊക്കെയാണ് ഈ ചായക്കട പേരിന് പിന്നില്‍. വര്‍ഷങ്ങളായി പ്രദേശത്തെ കല്യാണങ്ങളില്‍ നിന്ന് അന്യം നിന്നുപോയ വടക്കന്‍പാട്ടും ഈ കല്യാണത്തിന്റെ മാറ്റ് കൂട്ടി.

നിരവധി കല്യാണ വീടുകളില്‍ രാത്രി തേങ്ങ അരക്കുമ്പോള്‍ പാടിയ ഓര്‍മ്മയില്‍ മാതുവേടത്തി നീട്ടിപ്പാടിയപ്പോള്‍ ഏറ്റു പാടാന്‍ പുതുതലമുറയില്‍ പെട്ടവര്‍ പോലും മടിച്ച് നിന്നില്ല. ഒരു കാലത്ത് നാട്ടുകാരുടെ കൂട്ടായ്മയില്‍ മാത്രമാണ് കല്യാണങ്ങള്‍ നടന്നിരുന്നത്. അന്ന് നിലനിന്നിരുന്ന സൗഹൃദങ്ങളും പാരസ്പര്യവും കൂട്ടായ്മയും ഈ നാട്ടില്‍ അസ്തമിച്ചിട്ടില്ലെന്ന് വിളിച്ചോതുന്നതായി പാലത്തായിലെ നന്മ മനസുകള്‍ കൈകോര്‍ത്ത പഴയകാല സ്മൃതികള്‍ ഇരമ്പിയെത്തിയ ഈ കല്യാണം.

A wedding full of the goodness and love of a faded community

Next TV

Related Stories
സംസ്ഥാനത്ത് പദ്ധതി വിഹിതം  ചിലവഴിക്കുന്നതിൽ പാനൂർ ബ്ലോക്ക് പഞ്ചായത്ത്  ഒന്നാമത് ; നേട്ടം  തുടർച്ചയായ ആറാം തവണ

Apr 6, 2024 04:05 PM

സംസ്ഥാനത്ത് പദ്ധതി വിഹിതം ചിലവഴിക്കുന്നതിൽ പാനൂർ ബ്ലോക്ക് പഞ്ചായത്ത് ഒന്നാമത് ; നേട്ടം തുടർച്ചയായ ആറാം തവണ

സംസ്ഥാനത്ത് പദ്ധതി വിഹിതം ചിലവഴിക്കുന്നതിൽ പാനൂർ ബ്ലോക്ക് പഞ്ചായത്ത് ഒന്നാമത് ; നേട്ടം തുടർച്ചയായ ആറാം തവണ...

Read More >>
ഷാർജ ഭരണാധികാരിക്കൊപ്പം 'ആളറിയാ' സെൽഫി ; ദുബൈയിൽ  ഡോർഡെലിവറി ജോലിചെയ്യുന്ന പാനൂർ സ്വദേശിക്ക്  ലഭിച്ചത് അത്യപൂർവ സെൽഫി

Feb 29, 2024 03:20 PM

ഷാർജ ഭരണാധികാരിക്കൊപ്പം 'ആളറിയാ' സെൽഫി ; ദുബൈയിൽ ഡോർഡെലിവറി ജോലിചെയ്യുന്ന പാനൂർ സ്വദേശിക്ക് ലഭിച്ചത് അത്യപൂർവ സെൽഫി

ദുബൈയിൽ ഡോർഡെലിവറി ജോലിചെയ്യുന്ന പാനൂർ സ്വദേശിക്ക് ലഭിച്ചത് അത്യപൂർവ...

Read More >>
പ്രവാസി വ്യവസായി സൈനുൽ ആബിദിൻ്റെ പച്ചക്കൊടി ; നാലു ചുവരുകൾക്കുള്ളിലൊരുങ്ങിയ ജീവിതങ്ങൾക്ക് വന്ദേ ഭാരതാനുഭവങ്ങൾ നൽകി പാനൂർ പാലിയേറ്റീവ്

Jan 15, 2024 10:13 AM

പ്രവാസി വ്യവസായി സൈനുൽ ആബിദിൻ്റെ പച്ചക്കൊടി ; നാലു ചുവരുകൾക്കുള്ളിലൊരുങ്ങിയ ജീവിതങ്ങൾക്ക് വന്ദേ ഭാരതാനുഭവങ്ങൾ നൽകി പാനൂർ പാലിയേറ്റീവ്

പ്രവാസി വ്യവസായി സൈനുൽ ആബിദിൻ്റെ പച്ചക്കൊടി ; നാലു ചുവരുകൾക്കുള്ളിലൊരുങ്ങിയ ജീവിതങ്ങൾക്ക് വന്ദേ ഭാരതാനുഭവങ്ങൾ നൽകി പാനൂർ...

Read More >>
Top Stories










News Roundup