---
title: "മൂന്നര പതിറ്റാണ്ട് ഒരേ റൂട്ടിൽ ബസ് ഡ്രൈവർ ; പൊയിലൂരിൻ്റെ സ്നേഹാദരം ഏറ്റുവാങ്ങി ജ്യോതി ബസ്  ഡ്രൈവർ ജയദേവൻ."
english_title: "Bus driver on the same route for three and a half decades;Jyothi bus driver Jayadevan received the love of Poilur."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/105991/bus-driver-on-the-same-route-for-three-and-a-half-decadesjyothi-bus-driver-jayadevan-received-the-love-of-poilur"
published_at: "2023-03-29T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642450c84dd7e_c9b1f7d8-0375-4efc-8984-08a5471405a1.jpg"
keywords: []
---

# മൂന്നര പതിറ്റാണ്ട് ഒരേ റൂട്ടിൽ ബസ് ഡ്രൈവർ ; പൊയിലൂരിൻ്റെ സ്നേഹാദരം ഏറ്റുവാങ്ങി ജ്യോതി ബസ്  ഡ്രൈവർ ജയദേവൻ.

> **Lead Summary:** പാനൂർ: കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി കൂത്തുപറമ്പ് - പാനൂർ -പൊയിലൂർ റൂട്ടിലോടുന്ന ജ്യോതി ബസ്സിലെ ഡ്രൈവർ പി. ജയദേവൻ പൊയിലൂർ ജനതയുടെ സ്നേഹാദരം ഏറ്റുവാങ്ങി. 34 വർഷം സുരക്ഷിതമായും, കൃത്യമായും യാത്രക്കാരെ ലക്ഷ്യസ്ഥാനത്തിലെത്തിച്ച്, ഡ്രൈവിംഗ് മേഖലയിൽ തന്റെതായ അടയാളപ്പെടു ത്തൽ നടത്തിയ ജയദേവനെ പൊയിലൂരിലെ പൗരപ്രമുഖൻ തങ്കേശപുരയിൽ കുഞ്ഞിക്കണ്ണൻ ഷാളണിയിച്ചു.

## Article Content

പാനൂർ: കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി കൂത്തുപറമ്പ് - പാനൂർ -പൊയിലൂർ റൂട്ടിലോടുന്ന ജ്യോതി ബസ്സിലെ ഡ്രൈവർ പി. ജയദേവൻ പൊയിലൂർ ജനതയുടെ സ്നേഹാദരം ഏറ്റുവാങ്ങി. 34 വർഷം സുരക്ഷിതമായും, കൃത്യമായും യാത്രക്കാരെ ലക്ഷ്യസ്ഥാനത്തിലെത്തിച്ച്, ഡ്രൈവിംഗ് മേഖലയിൽ തന്റെതായ അടയാളപ്പെടു ത്തൽ നടത്തിയ ജയദേവനെ പൊയിലൂരിലെ പൗരപ്രമുഖൻ തങ്കേശപുരയിൽ കുഞ്ഞിക്കണ്ണൻ ഷാളണിയിച്ചു.

മുൻ വാർഡംഗം ബിജു ഉപഹാരം കൈമാറി. മോളി ബാബു നേതൃത്വം നൽകി. സ്നേഹത്തോടെയുള്ള പെരുമാറ്റത്തിലൂടെ യാത്രക്കാരുടെ മനം കവർന്ന ജയദേവന് പൊയിലൂർ കൂട്ടായ്മയുടെയും, ശ്രീനാരായണ മഠത്തിൻ്റെയും ആഭിമുഖ്യത്തിലാണ് സ്നേഹാദരം ഒരുക്കിയത്. പൊയിലൂരുകാർ നൽകിയ സ്നേഹാദരം ഒരിക്കലും മറക്കില്ലെന്നും, പൊയിലൂരുമായി നല്ല ആത്മബന്ധമാണുള്ളതെന്നും ജയദേവൻ പാനൂർ ട്രൂവിഷനോട് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/105991/bus-driver-on-the-same-route-for-three-and-a-half-decadesjyothi-bus-driver-jayadevan-received-the-love-of-poilur)