---
title: "കർണാടക തിരഞ്ഞെടുപ്പ് ചൂടിലേക്ക് ; മെയ് 10ന് തെരഞ്ഞെടുപ്പ്, 13ന് വോട്ടെണ്ണൽ"
english_title: "Karnataka election heats up;Election on May 10, counting of votes on May 13"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/105895/karnataka-election-heats-upelection-on-may-10-counting-of-votes-on-may-13"
published_at: "2023-03-29T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6423e74742d6a_Untitled-2_copy.jpg"
keywords: []
---

# കർണാടക തിരഞ്ഞെടുപ്പ് ചൂടിലേക്ക് ; മെയ് 10ന് തെരഞ്ഞെടുപ്പ്, 13ന് വോട്ടെണ്ണൽ

> **Lead Summary:** കർണാടക തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് തെരഞ്ഞടുപ്പ് കമ്മിഷൻ. മെയ് 10നാണ് തെരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണൽ മെയ് 13ന് നടക്കുമെന്നും ഇലക്ഷൻ കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്.

## Article Content

കർണാടക തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് തെരഞ്ഞടുപ്പ് കമ്മിഷൻ. മെയ് 10നാണ് തെരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണൽ മെയ് 13ന് നടക്കുമെന്നും ഇലക്ഷൻ കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്.

മാർച്ച് 30നാണ് വിജ്ഞാപനം പുറപ്പെടുവിക്കുക. ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കും. കർണാടകയിൽ ആകെയുള്ള 5.21 കോടി വോട്ടർമാരിൽ 9.17 ലക്ഷം കന്നി വോട്ടർമാരും 2.59 കോടി വനിതാ വോട്ടർമാരുമാണ്. വോട്ടെടുപ്പ് 224 മണ്ഡലങ്ങളിലായി നടക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/105895/karnataka-election-heats-upelection-on-may-10-counting-of-votes-on-may-13)